Maname vaazhthuka nee en parane
Verse 1മനമേ വാഴ്ത്തുക നീ എൻ പരനെ സ്തുതിക്കുക നീ
അവൻ ചെയ്ത നന്മകൾ ഒന്നുമേ മറക്കാതെ
വാഴ്ത്തുക നീ പരനെ
Verse 2അകൃത്യങ്ങൾ മോചിച്ചവൻ
രോഗമെല്ലാം സൗഖ്യമാക്കിയോൻ
പ്രാണനെ മരണത്തിൽ നിന്നു വീണ്ടെടുത്തവൻ
ദയയും കരുണയും അണിയിച്ചല്ലോ
Verse 3അറിയുന്നവൻ നമ്മേ കരുതുന്നു നമുക്കായി
താതനു മക്കളോടു കരുണ എന്നപോൽ
തൻ സ്നേഹം വലിയതല്ലോ
Verse 4അനവധി ഭാരങ്ങളാൽ അനുദിനം വലഞ്ഞിടുമ്പോൾ
അവൻ തരും കൃപയാൽ നിറഞ്ഞു നീ ദിനവും
വാഴ്ത്തുക നീ പരനെ
Verse 5സ്വർഗ്ഗാധി സ്വർഗ്ഗസ്ഥൻ താൻ രാജാധി രാജനവൻ
കർത്തൻ വരും മേഘേ പ്രതിഫലം നൽകാൻ
ഒരുങ്ങുക നീ മനമേ
Verse 1manamey vaazhthuka nee en parane sthuthikkuka nee
avan cheitha nanmakal onnumey marakkaathe
vaazhthuka nee parane
Verse 2akruthyangal mochichavan
rogam ellaam soukhyam aakkiyon
praananey maranathil ninnu veendeduthavan
dayayum karunayum aniyichallo
Verse 3ariyunnavan namme karuthunnu namukkaayi
thaathanu makkalodu karuna enna pol
than sneham valiyathallo
Verse 4anavadhi bhaarangalaal anudinam valanjidumbol
avan tharum krupayaal niranju nee dinavum
vaazhthuka nee parane
Verse 5swarggaadhi swargasthan thaan raajaadhi raajan avan
karthan varum meghey prathiphalam nalkaan
orunguka nee maname
Download Song