Manasamodaka maadhurya vachanam
Verse 1മാനസമോദക മാധുര്യ വചനം
ധ്യാനിക്കുമ്പോൾ കൃപയേകുപരാ
ഓരോ ഹൃദന്തത്തിനാവശ്യമതുപോൽ
നീരൊഴുക്കേകിടുക(2)
Verse 2പാപാന്ധകാരം ദുരിതമാക്കും
വേദപ്രമാണങ്ങളെ
മോദമോടുൾക്കൊണ്ടേവരുമുണരാൻ
നിൻ സ്വരം കേൾപ്പിക്കുക(2) മാനസ
Verse 3ലാസറിൻ ജീവനേകിയ നാദം
ദാസരിൻ കാതുകളിൽ
ഓതുക നീ നിൻ ജീവന്റെ വചനം
ഈ മൃതരാർത്തീടുവാൻ(2) മാനസ
Verse 4പിൻതിരിഞ്ഞോടി താളടിയായി
നിൻ കൃപ കൈവെടിഞ്ഞോർ
താപമാനസാൽ ആവലായ് വരുവാൻ
നിൻ സ്വരം കേൾപ്പിക്കുക(2) മാനസ
Verse 5നിൻ ജനം നിന്നിൽ സുസ്ഥിരമാവാൻ
വൻമഴയേകണമേ
കന്മഷഹീന നിൻമൊഴിയേവാൻ
നൽ മധുരാമൃതമേ(2) മാനസ
Verse 1manasa modaka maadurya vachanam
dyaanikkumbol krupayekuparaa
oro hrudayathinaavashyamathupol
neerozhukkekiduka(2)
Verse 2paapaandhakaaram durithamaakkum
Vedapramaanangale
Modamodulkkondevarumunaraan
nin svaram kelppikkuka(2);-
Verse 3laasarin jeevanekiya naadam
daasarin kaathukalil
othuka nee ninte jeevante vachanam
ie mrutharaarthiduvaan(2);-
Verse 4pinthirinjodi thaaladiyaayi
nin krupa kaivedinjor
thaapa maanasaal aavalaay varuvaan
nin svaram kelppikkuka(2);-
Verse 5nin janam ninnil susthiramaavaan
vanmazhayekaname
kanmashaheena ninmozhiyevan
nal madhuraamruthame(2);-
Download Song