Manassalivin daivame en aashvaasatthin
Verse 1മനസ്സലിവിൻ ദൈവമേ എൻ ആശ്വാസത്തിൻ ഉറവിടമെ
കഷ്ടങ്ങളിൽ അടുത്ത തുണ ആപത്തിൽ എൻ സങ്കേതവും
Verse 2നിലവിളിക്കും സാധുക്കളിൻ കണ്ണുനീരിൽ മനസ്സലിയും
നുറുക്കമുള്ള ആത്മാവിനെ ഒരിക്കലും താൻ തള്ളുകില്ല
Verse 3വിശ്വസിപ്പാൻ മാത്രമല്ല കുരിശെടുത്തു പിന്തുടരാൻ
വിളിക്കപ്പെട്ട വിശ്വാസിക്കു ലോകമേതും യോഗ്യമല്ല
Verse 4വിശ്വാസത്തിൻ പരിശേധന വിശ്വാസികൾക്കുണ്ടാകുമ്പോൾ
വിലയേറിയ് വിശ്വാസത്താൽ ശോഭിതരായി തീർന്നീടുമേ
Verse 5അടിക്കപ്പെട്ട പാറ ക്രിസ്തു അറുക്കപ്പെട്ട കുഞ്ഞാടവൻ
പൊടിക്കപ്പെട്ട് ഗോതമ്പുപോൽ തകർക്കപ്പെട്ടുതൻ ശരീരം
Verse 6കഷ്ടങ്ങളിൽ തികഞ്ഞവനായ് തേജസ്സിൽ താൻ എടുക്കപ്പെട്ടു
ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ പങ്കുള്ളോരായ് തീർന്നീടുമേ
Verse 7അനുഗ്രഹത്തിന്നധിപതിയേ അനന്തക്യപ എന്ന രീതി
Verse 1manassalivin daivame en aashvaasatthin uravidame
kashdngalil aduttha thuna aapatthil en sangkethavum
Verse 2nilavilikkum saadhukkalin kannuneeril manassaliyum
nurukkamulla aathmaavine orikkalum thaan thallukilla
Verse 3vishvasippaan maathramalla kurishedutthu pinthudaraan
vilikkappett vishvaasikku lokamethum yogyamalla
Verse 4vishvaasatthin parishedhana vishvaasikalkkundaakumpol
vilayeriy vishvaasatthaal shobhitharaayi theernneedume
Verse 5adikkappett paara kristhu arukkappett kunjnjaadavan
podikkappett gothampupol thakarkkappettuthan shareeram
Verse 6kashdngalil thikanjnjavanaay thejassil thaan edukkappettu
kristhuvinte kashdngalil pangkulloraay theernneedume
Verse 7tune of anugrahatthin adhipathiye ananthakyapa
Download Song