Manassorukkuka namoru puthukkathinay
Verse 1മനസ്സൊരുക്കുക നാമൊരു പുതുക്കത്തിനായ്
കർത്തനേശു സാക്ഷികളായ് (2)
ഒത്തു ചേർന്നിടാം ഒത്തു പാടിടാം
തന്റെ നാമ മഹത്വത്തിനായ് (2)
Verse 2കണ്ണുനീരിൽ-നാം ഒരിമിച്ചു വിതച്ചീടുകിൽ
ആർപ്പോടു കൊയ്തെടുക്കും (2)
ആത്മശക്തിയിൽ അടരാടുമ്പോൾ
അവനായ് നാം ജയമെടുക്കും (2)
Verse 3നീർത്തോടുകൾ തേടുന്ന മാൻപേടപോൽ
അതിദാഹത്തോടെ നമ്മൾ (2)
ആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ
അവൻ നമ്മെ നിറച്ചീടുമേ (2)
Verse 4ദൈവസ്നേഹത്തിൽ നാം ഒത്തു വളർന്നിടുമ്പോൾ
ലോകരേശുവെ അറിയും (2)
സഭ ഏകമായ് ഒരു ദേഹമായ്
പ്രഭ വീശണം ഇഹത്തിൽ (2)
Verse 1manassorukkuka naamoru puthukkatthinaay
kartthaneshu saakshikalaay (2)
otthu chernnidaam otthu paadidaam
thante naama mahathvatthinaay (2)
Verse 2kannuneeril-naam orimicchu vithaccheedukil
aarppodu koythedukkum (2)
aathmashakthiyil adaraadumpol
avanaay naam jayamedukkum (2)
Verse 3neertthodukal thedunna maanapedapol
athidaahatthode nammal (2)
aathmamaarikkaay praartthhiccheedumpol
avan namme niraccheedume (2)
Verse 4daivasnehatthil naam otthu valarnnidumpol
lokareshuve ariyum (2)
sabha ekamaay oru dehamaay
prabha veeshanam ihatthil (2)
Download Song