Chorus : വേഗം വരണേ പ്രേമകാന്തനെ
വേഗം ചേർക്കണെ എന്നെയും കൂടെ (2)
പോകാം നമുക്കെൻ പ്രിയെന്റെ കൂടെ
ആമേൻ കർത്താവെ വേഗം വരണെ (2)
Verse 3
കാത്തു കാത്തു ഞാനിരുന്നെൻ കാന്തനെ കാണാൻ
ആർത്തിയൊടടുത്തു ചെന്നു മുത്തം ചെയ്തിടാൻ (2)
എത്രനാളായ് കൊതിച്ചു നിൻ കൂടെ വാഴുവാൻ
എത്രയും ക്ഷണത്തിലതു സാദ്ധ്യമക്കണെ (2) വേഗം...
Verse 4
അല്ലലില്ലാ തെല്ലുപോലും ഭീതിയുമില്ല
ഇല്ല ദുഃഖം വ്യകുലങ്ങൾ ആവലതിയും (2)
ഏല്ലാവരും ചേർന്നുപാടും കുഞ്ഞാട്ടിൻ ഗാനം
ഇല്ല ഇനി കണ്ണുനീരോ ലേശവുമില്ല (2)