Manavaalan varunne manavaatti orunguka
Verse 1മണവാളൻ വരുന്നേ മണവാട്ടി ഒരുങ്ങുക
ന്യുനതകളൊന്നുമില്ലാതെ (2)
യുദ്ധവും ക്ഷാമവും ഭൂകമ്പ വ്യാധികളും
അവിടവിടെയായി നാം കേൾക്കുന്നല്ലോ (2)
Verse 2സ്നേഹം കുറയുന്നു മത്സരം വർദ്ധിക്കുന്നു
ഈ ലോക ചിന്തകളാൽ വലഞ്ഞീടുന്നു
നശ്വരമാകുമീ ലോകത്തെ പിൻപറ്റാതെ
നിത്യതലാക്കാക്കി ഓടിടുക(2) മണവാളൻ…
Verse 3ക്ഷമിപ്പാൻ കഴിയില്ല താഴുവാൻ കഴിയില്ല
അഹന്ത സ്വാർത്ഥത തിങ്ങിടുന്നു
അലറും സിംഹം പോലെ ചുറ്റിത്തിരിയുന്ന
പിശാചിൻ കൈയ്യിൽ നീ അകപ്പെടല്ലേ(2)മണവാളൻ…
Verse 4ആരും ചതിക്കല്ലേ തന്ത്രത്തിൽ കുടുങ്ങല്ലേ
ക്രിസ്തുവിൻ തലയോളം വളർന്നിടുക
വസ്ത്രത്തെ വെണ്മയാക്കി വിശുദ്ധിയെ കാത്തുകൊൾക
അപവാദിയെ നാം ജയിച്ചീടുക(2)മണവാളൻ…
Verse 5ഭോഷ്ക്കു പറയല്ലേ നേരോടെ ജീവിക്കാം
പ്രതിഫലം പ്രാപിപ്പാൻ ഒരുങ്ങീടുക
ഉണരുക ഉണരുക ഉണർന്നു പ്രാർത്ഥിക്കാം
കാഹളധ്വനി നാം കേട്ടിടാറായ്(2)മണവാളൻ…
Verse 1manavaalan varunne manavaatti orunguka
nyunathakal onnumillaathe (2)
yuddhavum kshaamavum bhookampa vyaadhikalum
avidavideyaayi naam kelkkunnallo (2)
Verse 2sneham kurayunnu mathsaram varddhikkunnu
ie loka chinthakalaal valanjnjeedunnu
nashvaramaakumee lokatthe pinapttaathe
nithyatha laakkaakki odiduka(2);- manavaalan…
Verse 3kshamippaan kazhiyilla thaazhuvaan kazhiyilla
ahantha svaartthhatha thingidunnu
alarum simham pole chuttitthiriyunna
pishaachin kaiyyil nee akappedalle(2);- manavaalan…
Verse 4aarum chathikkalle thanthratthil kudunglle
kristhuvin thalayolam valarnneduka
vasthratthe venmayaakki vishuddhiye kaatthukolka
apavaadiye naam jayiccheeduka(2);- manavaalan…
Verse 5bhoshkku parayalle nerode jeevikkaam
prathiphalam praapippaan orungeeduka
unaruka unaruka unarnnu praartthhikkaam
kaahaladhvani naam kettidaaraay(2);- manavaalan…
Download Song