Manavarkku raksha nalkaan swarggalokam
Verse 1മാനവർക്കു രക്ഷ നൽകാൻ സ്വർഗ്ഗലോകം വിട്ട
വാനവനേ! യേശുനാഥാ! നമസ്കാരം
Verse 2ദീനരിൽ കനിവു നിന്നെപ്പോലെ-യാർക്കുംകാണ്മാ
നാവതല്ലേ മൂവുലകു തേടിയാലും
Verse 3സത്യപാതയെന്തെന്നറിയാതെ നിന്റെ പല
പുത്രരയ്യോ! മരുഭൂവിലുഴലുന്നു
Verse 4നിത്യകൈകൾ കൊണ്ടവരെ താങ്ങി ദൈവ- ലോക
മെത്തുവോളം നടത്തുക നസ്രിനാഥാ!
Verse 5അന്ധകാരം ചുഴന്നൊരീ ഭൂവന-ത്തിൽ നിന്റെ
ബന്ധുരമൊഴിയാലൊളിവീശുമല്ലോ
Verse 6ക്ഷീണരാകുമടിയങ്ങൾ ശക്തരാവാൻ സ്വർഗ്ഗ
ഭോജനമരുൾക ദേവാ ദിനം തോറും
Verse 7നിൻതിരുമുഖത്തിൻ കാന്തി തെളിയിക്ക ഞങ്ങൾ
ക്കന്തരംഗം കുളിർക്കുവാൻ തക്കവണ്ണം
Verse 8സ്വാദെഴുന്ന പാലിനോടു പട-യേൽക്കും തവ
ഗീരുകൾ കേൾപ്പതിന്നാശ വളരുന്നു
Verse 9ശ്രദ്ധയോടു നിൻമൊഴികൾ കേട്ടു ഞങ്ങൾനിന്നിൽ
ശക്തിയുക്തരാകുവതിന്നരുളേണം
Verse 10ഉളളിലേറ്റമനൽതട്ടി ജഡ-ശൈത്യംനീങ്ങാൻ
വല്ലഭനേ! ചൊരിക നിൻ ആത്മികാഗ്നി.
Verse 1maanavarkku raksha nalkaan swarggalokam vitta
vaanavane! yeshunaadhaa! namaskaaram
Verse 2deenaril kanivu ninneppole-yaarkkumkaanmaa
navathalle moovulaku thediyaalum
Verse 3sathyapaathayentennariyaathe ninte pala
puthrarayyo! marubhooviluzhalunnu
Verse 4nithyakൈkal kondavare thaangi daiva- loka
meththuvoolam nadaththuka nasrinaathaa!
Verse 5andhakaaram chuzhannoree bhoovana-ththil ninte
bandhuramozhiyaaloliveeshumallo
Verse 6ksheenaraakumadiyangal shaktharaavaan swargga
bhoojanamarulka devaa dinam thoorum
Verse 7ninthirumukhatthin kaanthi theliyiikka njangal
kkandharangam kulirkkuvaan thakkavannam
Verse 8swadezhunna paalinodu pada-yelkkum thava
geerukal kelppathinnaasha valarunnu
Verse 9shradhdhayodu ninmozikal kettu njangalinniൽ
shakthiyuktharaakuvathinnarulenam
Verse 10ulllilettamanalthatti jada-shaithyamneengaan
vallabhane! chorika nin aathmikaagni.
Download Song