Mangalam ekane sada mangalam ekane
Verse 1മംഗളമേകണേ-സദാ
മംഗളമേകണേ-പരാ
ദമ്പതികളാമിവർക്കു മാ-മംഗളമേകണേ
Verse 2ആദം ഹവ്വയാകുമോ-രാദിമ പിതാക്കളേ
ഏദനിൽ പുരാ-വന്നു
വാഴ്ത്തിയ ദൈവമേയിപ്പോൾ- ഏകണേ
Verse 3ക്രിസ്തുമണവാളനും-സത്യമണവാട്ടിയും
തമ്മിലെന്നപോൽ-യോജി
ച്ചെന്നും വാഴുവാൻ പരാ!- ഏകണേ
Verse 4യിസ്രായേലിൻ വീട്ടിനെ-വിസ്തൃതമായ് കെട്ടിയ
റാഹേൽപോലെയും ലേയ
പോലെയും വധു വരാൻ- ഏകണേ
Verse 5എഫ്റാത്തയിൽ മുഖ്യനും ബേത്ത്ലഹേമിൽ ശ്രേഷ്ഠനും
ആയ ബോവസ് പോൽ-വര-
നാകുവാനഹോ! പരാ!- ഏകണേ
Verse 6ദൈവസമ്മുഖത്തിവർ ചെയ്ത നൽ പ്രതിജ്ഞയേ
അന്ത്യത്തോളവും നിറ-
വേറ്റുവാൻ ചിരം പരാ- ഏകണേ
Verse 7സംഖ്യയില്ലാതുള്ളൊരു സന്തതിയിൻ ശോഭയാൽ
കാന്തിയേറുന്നോ-രെക്ളീ-
സ്യാസമമിവർ വരാൻ- ഏകണേ
Verse 1mangalamaekane-sadhaa
mangalamaekane-paraa
dampathikal aamivarkku maa-mangalamaekane
Verse 2aadam havvayaakumo-raadima pithaakkale
aedanil puraa-vannu
vaazhththiya daivamiyippol-aekane
Verse 3kristhumanavaalanum-sathyam manavaattiyum
thammilennapol-yoji
chennum vaazhuvaan paraa!-aekane
Verse 4yisraayelin veettine-visthruthamaay kettiya
raahel poleyum leya
poleyum vadhu varaan-aekane
Verse 5efraaththayil mukhyanum baethlahaeimil shraeshtanum
aaya bovas pol-vara-
naakuvaanaho! paraa!-aekane
Verse 6daivasammukhaththivar cheytha nal prathijñaye
anthyaththolavum nira-
vettuvaan chiram paraa-aekane
Verse 7samkhyayillaathulloru santhathiyin shobhayaal
kaanthiyaerunno-reklee-
syaasamamivar varaan-aekane
Download Song