Mangalam mangalame navya vadhuvararivar
Verse 1മംഗളം മംഗളമേ നവ്യ വധുവരരിവർ-
ക്കിന്നുമെന്നേക്കും മംഗളം മംഗളമേ
Verse 2ആദിയിലേദനിൽ നീഭവ്യ ദമ്പതികൾക്കാശിസ്സേകിയതുവിധം
ആദിയിലേദനിൽ നീ നാഥാ അനുഗ്രഹം നൽകിടേണം സർവ്വ
സൗഭാഗ്യത്തോടെന്നും വാഴുവാനായിവർ
Verse 3ജീവിതപ്പൂവല്ലിയിൽനല്ല കോമളമാം വർണ്ണപ്പൂക്കൾ ചൂടി
ജീവിതപ്പൂവല്ലിയിൽ മോദമിയന്നു സൗരഭ്യം പകർന്നിവർ
മേദിനിയിൽ ശുഭം പാർക്കുവാനായിദം
Verse 4ക്രിസ്തുവും തൻസഭയും എന്നപോലിവരേകശരീരമായ് ചേർന്നു
ക്രിസ്തുവും തൻസഭയും വാഴണം വേർപിരിയാതെയന്ത്യം വരം
വേദനയേറുന്ന നേരവും സ്നേഹമായ്
Verse 5ദൈവികരാജ്യത്തെയും അതിൻ നീതിയെയും മുമ്പേ തേടിയെന്നും
ദൈവികരാജ്യത്തെയും പാരിലെങ്ങും നല്ല മാതൃക കാട്ടി
സ്വർഗ്ഗീയപുരിനോക്കി യാത്ര ചെയ്വാൻ മുദാ
Verse 1mangalam mangalamae navya vadhuvararivark-
kinnumennekkum mangalam mangalamae
Verse 2aadiyiledanil neebhavya dampatikalkkaashissekiyathuvidham
aadiyiledanil nee naadhaa anugraham nalkidaenam sarvva
soubhaagyaththodennum vaazhuvaanaayivar;-
Verse 3jeevithappoovalliyilnalla komalamaam varnnappookkal choodi
jeevithappoovalliyil modamiyannu sourabhyam pakarnnivar
mediniyil shubham paarkkuvaanaayidam;-
Verse 4kristhuvum thansabhayum ennapoleevarekasareeramaay chernnu
kristhuvum thansabhayum vaazhanam verpiriyaathentyam varam
vedhanayerunna neravum snehamaay;-
Verse 5daivikarajyatheyum athin neethiyeyum mumbe thediyennum
daivikarajyatheyum paarilengum nalla maathruka kaatti
swarggeeyapurinokki yaathra cheyvaan mudhaa;-
Download Song