Mannaaye bhujikka jeeva appamaam
Verse 1പല്ലവി
മന്നായെ ഭുജിക്ക ജീവ അപ്പമാം
മന്നായെ നാം ഭുജിക്ക-ദിവ്യമൊഴിയാം
മന്നായെ നാം ഭുജിക്ക
Verse 2അനുപല്ലവി
മന്നായാം യേശുവെനാം മോദമോടെ ഭൂജിക്ക
എന്നേക്കും ജീവിച്ചു നിത്യാനന്ദം ലഭ്യമാകാൻ
Verse 3ചരണങ്ങൾ
1 നാശവലയിൽ നാം ആശയറ്റോരായ്
വാസം ചെയ്യാതെ ശ്രീ യേശുവെ നമ്പുക
ക്രൂശിൽ പതിക്കകൺകൾ കാരുണ്യവാനെ കാണ്മാൻ
മാശാപമെല്ലാമേറ്റ മാനുവേൽ ചൊന്നപോലെ മന്നാ…
Verse 4എന്നെ തിന്നുന്നവൻ എന്നാലെ ജീവിക്കും
എന്നിലോർപാപീ വിശ്വാസം വച്ചീടുകിൽ
എന്നും ജീവിക്കുമവനെന്നും വിശക്കയില്ല
എന്നും ദാഹിക്കയില്ല എന്നുചൊന്നയേശുവാം മന്നാ…
Verse 5ജീവപിതാവെന്നെ ഭൂവിങ്കലയച്ചു
ജീവിച്ചിടുന്നതും താതൻ മൂലമല്ലോ
എന്നെ ഭുജിപ്പവനും അവ്വണ്ണം ഞാൻ മൂലമായ്
ഉന്നത ജിവനുണ്ടാം എന്നു ചൊന്ന നാഥനാം മന്നാ…
Verse 6എന്നിൽ വിശ്വസിക്ക എന്നിൽ നീ ജീവിക്ക
എന്നുടെ ആത്മപ്രകാശം കൈക്കൊള്ളക
ഇരുട്ടിൽ നടക്കയില്ല ഇടറി വീഴുകയില്ല
മരിക്കിലും ജീവിച്ചിടും എന്നിൽ വിശ്വസിപ്പവൻ മന്നാ…
Verse 1pallavi
mannaaye bhujikka jeeva appamaam
mannaaye naam bhujikk-adivyamozhiyaam
mannaaye naam bhujikka
Verse 2anupallavi
mannaayaam yeshuvenaam modamode bhoojikka
ennekkum jeevicchu nithyaanandam labhyamaakaan
Verse 3charanngal
1 naashavalayil naam aashayttoraay
vaasam cheyyaathe shree yeshuve nampuka
krooshil pathikkakanakal kaarunyavaane kaanmaan
maashaapamellaamett maanuvel chonnapole;- mannaa…
Verse 4enne thinnunnavan ennaale jeevikkum
ennilorpaapee vishvaasam vaccheedukil
ennum jeevikkumavanennum vishakkayilla
ennum daahikkayilla ennuchonnayeshuvaam;- mannaa…
Verse 5jeevapithaavenne bhoovingkalayacchu
jeevicchidunnathum thaathan moolamallo
enne bhujippavanum avvannam njaan moolamaay
unnatha jivanundaam ennu chonna naathhanaam;- mannaa…
Verse 6ennil vishvasikka ennil nee jeevikka
ennude aathmaprakaasham kaikkollaka
iruttil nadakkayilla idari veezhukayilla
marikkilum jeevicchidum ennil vishvasippavan;- mannaa…
Download Song