Mannavan yeshu thanunnatha baliyaay
Verse 1മന്നവൻ യേശു താനുന്നത ബലിയായ്
തീർന്നതിനെ നിനപ്പാൻ മന്നിൽ
തന്നൊരു നിയമം ഇന്നിഹ നാമനു-
വർത്തിക്കു-ന്നാദരവായ്
Verse 2അപ്പമെടുത്തവൻ വാഴ്ത്തി നുറുക്കി തൻ
അപ്പോസ്തലർക്കരുളിചൊല്ലി
നിങ്ങൾക്കു വേണ്ടി നുറുങ്ങിടും ദേഹമെൻ
വാങ്ങി ഭുജിപ്പിനെന്നു
Verse 3മന്ന പൊഴിഞ്ഞതു തിന്നു ജനങ്ങൾ
അന്നുയിരോടിരുന്നു എന്നാൽ
എന്നെ ഭുജിപ്പവരെല്ലാമനാരതം
ജീവിക്കുമെന്നുരച്ചു
Verse 4പാനപാത്രത്തെയെടുത്തവൻ ചൊന്നിതെൻ
രക്തത്തിൻ പുതു നിയമം ഇതു
പാനം ചെയ്തിടുമ്പോഴൊക്കെയും നിങ്ങളെൻ
ഓർമ്മയ്ക്കായ് ചെയ്തുകൊൾവിൻ
Verse 5തേനും വിശേഷമാം പാലുമൊഴുകിടും
ദേശം കനാനതിങ്കൽ ഉള്ള
പാനത്തെക്കാൾ രുചിയേറുന്നൊരാത്മീയ
പാനമുണ്ട് നമുക്ക്
Verse 6പൊന്നു തിരുമേനിയാകെയടികളാൽ
നൊന്തു നുറുങ്ങിയതും
രക്തം ചിന്തി മരിച്ചുയിരേകിയതും ഇപ്പോൾ
ചിന്തിച്ചു നന്ദിയോടെ
Verse 7എന്തതിശയമേ ദൈവത്തിൻ സ്നേഹം : എന്ന രീതി
Verse 1Mannavan yeshu thanunnatha baliyaay
thernnathine ninappaan mannil
thannoru niyamam inniha naamanu-
varthikku-nnadaravaay
Verse 2Appam eduthavan vazhthi nurukki than
Apposthalar kkaruli cholli
Ningngalkku vendi nurungidum dehamen
vangi bhujippinennu;-
Verse 3manna pozhinjathu thinnu janangal
Annu-yirodirunnu ennaal
enne bhujippavarellamanaratham
jeevikku mennurachu;-
Verse 4panapathratheyeduthavan chonnithen
rakthathin puthu niyamam ithu
panam cheythidumpozhokkeyum ningalen
Ormmaykkay cheythukolvin;-
Verse 5thenum visheshamam palumozhukidum
desham kananathingkal ulla
panathekkal ruchiyerunnor’aathmeya
panamunde namukke;-
Verse 6ponnu thirumeniyake yadikalaal
nonthu nurungiyathum
raktham chinthi marichuyirekiyathum ippol
chinthichu nandiyode;-
Verse 7Tune of : Enthathishayame daivathin sneham
Download Song