മന്നിലെ വാസം തീർന്നിടിറായ്
മന്നവൻ യേശു വരും മേഘത്തിൽ
കാഹളധ്വാനി വിണ്ണിൽ മുഴങ്ങിടറായ്
ശാലേമിൻ രാജൻ വെളിപ്പെടാറായ്
Verse 2
ഇവിടെ ഞാൻ ഒന്നും കൊണ്ടുവന്നില്ല
ഇവിടെ നിന്നൊന്നും കൊണ്ടുപോകില്ല
സ്വർഗ്ഗത്തിലാണെന്റെ നിക്ഷേപം
യേശു കർത്താവിന്റെ സമ്പത്ത്
Verse 3:
ഒഴിഞ്ഞവളായ് ഇന്നു വന്നിട്ടുന്നേ
നിറഞ്ഞവളായ് എന്നെ അയക്കേണമേ
പരിശുദ്ധാത്മാവിൻ നൽവരങ്ങൾ
അനുദിനം എന്മേൽ ചൊരിയേണമേ
Verse 4:
ക്ഷണികം ഈ ലോക ജീവിതമേ
ക്ഷിപ്രമായ് മായും നിഴൽ അല്ലയോ
പരന്റെ നാടിനെ ഓർത്തിടുമ്പോൾ
ഉള്ളം നാന്ദിയാൽ തുള്ളിടുന്നെ