Manushyaa nee mannaakunnu
Verse 1മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീർ വീഴ്ത്തി
പാപ പരിഹാരം ചെയ്തു കൊൾക നീ
Verse 2ഫലം നല്കാതുയർന്നു നില്ക്കും
വൃക്ഷ നിരയെല്ലാം അരിഞ്ഞു വീഴ്ത്തും
എരിതീയിൽ എരിഞ്ഞു വീഴും
നീറി നിറം മാറി ചാമ്പലായ് തീരും
Verse 3ദൈവപുത്രൻ വരും ഊഴിയിൽ
ധാന്യക്കളമെല്ലാം ശുചിയാക്കുവാൻ
നെന്മണികൽ സംഭരിക്കുന്നു
കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു
Verse 4ആയിരങ്ങൾ വീണു താഴുന്നു
മർത്യ മാനസങ്ങൾ വെന്തു നീറുന്നു
നിത്യ ജീവൻ നല്കിടും നീർച്ചാൽ
വിട്ടു മരുഭൂവിൽ ജലം തേടുന്നു
Verse 1Manushyaa nee mannaakunnu
Mannilekku madangum noonam
Anuthaapakkannuneer veezhthi
Paapa parihaaram cheythu kolka nee…
Verse 2Falam nalkaathuyarnnu nilkkum
Vruksha nirayellaam arinju veezhthum
Eritheeyil erinju veezhum
Neeri niram maari chaampalaay theerum…
Verse 3Daivaputhran varum oozhiyil
Dhaanyakkalamellaam shuchiyaakkuvaan
Nenmanikal sambharikkunnu
Ketta pathirellaam chutterikkunnu…
Verse 4Aayirangal veenu thaazhunnu
Marthya maanasangal venthu neerunnu
Nithya jeevan nalkidum neerchaal
Vittu marubhoovil jalam thedunnu…
Download Song