മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല
മനുഷ്യനു തക്കതായ തുണ ആവശ്യമത്രെ
കുടുംബം ദൈവിക പദ്ധതിയല്ലോ
വിവാഹം എല്ലാവർക്കും മാന്യം
Verse 2
നിനക്കായി ദൈവം ഒരുക്കിയ ഭാര്യക്കായ്
നിന്റെ ശിരസ്സായിരിക്കുന്ന ഭർത്താവിനായ്
നിങ്ങൾക്കു ജനിക്കാനിരിക്കുന്ന മക്കൾക്കായ്,
മക്കളുടെ മക്കൾക്കായ് അവരുടെ മക്കൾക്കായ്
Verse 3
സ്തോത്രം... സ്തോത്രം... സ്തോത്രം...
Verse 4
ദയാപരൻ ദൈവം നൽകിടും
ഒരു നൽ കുടുംബ ജീവിതവും
തിരുവായ് മൊഴിഞ്ഞ നന്മകളും
വചനത്തിലെ അനുഗ്രഹവും
Verse 5
നിൻ മക്കൾ നിന്റെ മേശക്കു ചുറ്റും
ഒലിവു തൈകൾ പോൽ
നിൻ മക്കൾ മാന്യരും അവർ സമാധാനം
ഏറ്റവും വലിയതുമായിരിക്കുമെ
Verse 6
ഒരു നല്ല പങ്കാളിയും
സന്തുഷ്ടമാം ജീവിതവും
ആരോഗ്യം, സമാധാനവും
ദൈവം നിനക്കൊരുക്കുന്നല്ലോ
Verse 7
രണ്ടല്ല നിങ്ങൾ ഒന്നത്രെ
യോജിപ്പിച്ചതു ദൈവമാം
ജനിക്കട്ടെ മക്കൾ നിങ്ങളിൽ
വളരട്ടെ ആത്മപൂർണ്ണരായ്
Verse 8
ഭൗതിക നന്മകളും
ആത്മിക വരങ്ങളും
അനുഗ്രഹമാകും തലമുറയും
ദൈവം നിനക്കൊരുക്കുന്നല്ലോ
Verse 9
വസിക്ക വിശുദ്ധിയിൽ നീ ദിനം
നടക്ക ദൈവത്തോടു കൂടെ നീ
ക്ഷമിക്ക ദൈവം ഒരുക്കും വരെ
രുചിക്ക ദൈവം എത്ര നല്ലവൻ