Manuvalaa ninakku vandanam
Verse 1മനുവലാ നിനക്കു വന്ദനം അനന്ത കീർത്തനം പരനേ
കനിഞ്ഞു നിൻ മനമുരുകിയെന്നെ നിൻ കമനിയാക്കിയ-തോർത്തു
Verse 2ഒരിക്കലും നിന്നെ പിരിഞ്ഞിരിപ്പതിനെനിക്കു സംഗതിയരുതേ-നിന്റെ
തിരുമുഖം കണ്ടെന്നകമലരലിഞ്ഞിടുന്നു നീതിയിൻ കതിരേ
Verse 3മരണ വിഷത്തെ രുചിച്ചു നീയെന്നെ മരണത്തിൽ നിന്നു വിടർത്തി-നിന്റെ
പരമ നീതിയിന്നവകാശം തന്നിട്ടമരലോകത്തിൽ കടത്തി
Verse 4എതിരിയിൻ നുകത്തടിയൊടിച്ചെനിക്കതി സ്വത്രന്തത നൽകി-നിന്റെ
പുതു മനസ്സിനെ ധരിച്ചു സതതം വസിപ്പാൻ വദിച്ചതോർത്തു
Verse 5കരുണ നിറഞ്ഞ കരത്താലെന്നെ നിൻ കരളിനോടേറ്റമണച്ചു-നിത്യം
അരിഗണങ്ങളിൻ ശരനിരകളെ അകറ്റി ആശ്ലേഷിച്ചീടുന്നു
Verse 1manuvalaa ninakku vandanam anantha kertthanam parane
kaninju nin manamurukiyenne nin kamaniyaakkiy-athortthu
Verse 2orikkalum ninne pirinjirippathinenikku samgathiyaruthe-ninte
thirumukham kandennakamalaralinjnjidunnu neethiyin kathire;-
Verse 3marana vishatthe ruchicchu neeyenne maranatthil ninnu vidartthi-ninte
parama neethiyinnavakaasham thannittmaralokatthil kadatthi;-
Verse 4ethiriyin nukatthadiyodicchenikkathi svathranthatha nalki-ninte
puthu manassine dharicchu sathatham vasippaan vadicchathortthu;-
Verse 5karuna niranjnja karatthaalenne nin karalinodettmanacchu-nithyam
ariganngalin sharanirakale aktti aashleshiccheedunnu;-
Download Song