Verse 1മനുവേൽ മന്നവനേ-പരനേ
മനുവായ് വന്നവനേ
മനുവേലാ നിൻ മനമലിഞ്ഞരികിൽ
വരികാ വൈകാതെ-പരനേ മനു
Verse 2കരുണയിനുടയോനെ എന്നതീ ദുരിതം കാണണമേ
പരവശനായിടുന്നയ്യോ എൻ പാതകമതിനാലെ-പരനേ മനു...
Verse 3അപ്പനുമമ്മയുമായ് എനിക്കെപ്പോഴും നീയേ
ഉൾപരിതാപം പൂണ്ടുകനിഞ്ഞീയല്പനു തുണ ചെയ്ക-പരനേ മനു...
Verse 4പെരുമഴപോലാഗ്നേയാസ്ത്രം നരരിപുവാം സാത്താൻ
തേരുതെരെ എയ്യുന്നയ്യോ എന്നിൽകരളലിഞ്ഞീടേണമേ-പരനേ മനു...
Verse 5ശരണം നീയല്ലാതടിയ-നൊരുവനുമില്ലയോ
മരണം വരെയുമരികിലിരുന്ന് പരിപാലിക്കണമേ-പരനേ മനു...
Verse 6നിന്നെ വിട്ടിട്ടീയടിയാൻ എങ്ങുപോയീടും
കണ്മണിപോൽ നിന്നെ ഞാൻ നോക്കാം എന്നുരചെയ്തവനേ-പരനേ മനു...
Verse 7അരികിൽ വരായ്കിൽ നീ എൻ ദുരിതം കണ്ടിടും
കരുണാവാരിധിയേ വന്നെന്റെ കരളു തണുപ്പിക്ക-പരനേ മനു...
Verse 1Manuvel mannavane-parane
Manuvaay vannavane
Manuvelaa nin manamalinjarikil
Varikaa vaikaathe-parane
Verse 2Karunayinudayone en-athi duritham kaananame
Paravasanaayidunnayyo en paathakamathinaale- parane;- manu
Verse 3appanum ammayumaayi enikkeppozhum neeye
Ulparithaapam poondukaninjeeyalpanu thuna cheyka –parane;- manu
Verse 4Perumazhapol aagneyaasathrram nararipuvaam saathaan
Theru-there eyyunnayyo ennil_karalalin-jeetename –parane;- manu
Verse 5Saranam neeyallaathadiya-noruvanumillayo
Maranam vareyumarikilirunnu paripaalikkaname-parane;- manu
Verse 6Ninne vittitteeyadiyaan engu poyeedum
Kanmanipol ninne njaan nokkaam ennuracheythavane –parane;- manu
Verse 7Arikil varaaykil nee en duritham kandeedum
Karunaavaaridhiye vannente karalu thanuppikka – parane;- manu
Download Song