Manuvel manujasutha ninte manamerum
Verse 1മാനുവേൽ മനുജസുതാ-നിന്റെ
മാനമേറും തൃപ്പാദങ്ങൾ വണങ്ങി ഞങ്ങൾ
മംഗളമോതിടുന്നിതാ-നിത്യം
മഹിമയുണ്ടായിടട്ടെ നിനക്കു നാഥാ
Verse 2ഏദനിലാദി മനുജർ-ചെയ്ത
പാതകം പരിഹരിപ്പാൻ ഭൂതലേ വന്നു
ക്രൂശതിൽ മരിച്ചുയിർത്ത-നിന്റെ
പേശലമാം ചരിതമെന്തതി വിപുലം-
Verse 3വൻപരുമനുനിമിഷം-പാടി
കുമ്പിടുന്ന ഗുണമെഴുമധിപതിയെ
ചെമ്പകമലർ തൊഴുന്ന-പാദ-
മൻപിനോടെ നമിക്കുന്നു നമിക്കുന്നിതാ-
Verse 4നീചരായ് ഗണിച്ചിരുന്ന പേത്ര-
നാദിയായ ധീവരരെ ദിവ്യകൃപയാൽ
ശേഷികൊണ്ടലങ്കരിച്ചു പരം
പ്രേഷണം ചെയ്തവനിയിൽ ഗുരുക്കളായ് നീ-
Verse 5വന്ദനം പരമഗുരോ നിന്റെ
നന്ദനീയമാം ഗുണങ്ങളുരപ്പതാമോ
ചന്ദനം പുഴുകിവയേക്കാളും
തോന്നിടുന്നു നിൻ ചരിതം സുരഭിയായി-
Verse 6അൽപ്പമാമുപകരണം കൊണ്ടു
നല്പെഴുന്ന മഹത്തായ വേലകൾ ചെയ്യും
ശില്പികൾക്കുടയവനേ നീയേ
ചിൽപുരുഷൻ ചിരന്തന നമസ്കാരം-...
Verse 7കഷ്ടതയുടെ നടുവിൽ ഞങ്ങൾ
പെട്ടുഴന്നു വലയുന്നുണ്ടാകയാൽ ദേവ
തൊട്ടുനിന്നോമന കൈയ്യാൽ പാരം
ചുട്ടുനീറും മനസ്സിനെ തണുപ്പിക്കണേ-...
Verse 8സ്ഫീതമാം കരിമുകിലേ സാധു
ചാതമങ്ങളാണു ഞങ്ങൾ നീ തരുന്നോരു
ശീകരമനുഭവിച്ചു സർവ്വ
ശോകവും ശമിപ്പിക്കുവാൻ കൃപ ചെയ്യണേ-
Verse 9ആശയുമനുസൃതിയും സ്നേഹ
പാശബന്ധം വിനയവും വിമലതയും
ദാസരിൽ വളർത്തണമേ നിത്യം
യേശുനാഥാ നമസ്കാരം നമസ്കാരമേ-
Verse 1maanuvel manujasuthaa-ninte
maanamerum thrippaadngal vanngi njangal
mamgalam othidunnithaa-nithyam
mahima undaayidatte ninakku nathhaa
Verse 2edanil aadi manujar-cheytha
paathakam pariharippaan bhoothale vannu
krooshathil maricchuyirttha ninte
peshalamaam charitham enthathi vipulam-
Verse 3vanparumanunimisham-paadi
kumpidunna gunamezhum adhipathiye
chempakamalar thozhunna-paada-
manpinode namikkunnu namikkunnithaa-
Verse 4neecharaay ganicchirunna pethr-
naadiyaaya dheevarare divya kripayaal
sheshi kondalangkaricchu param
preshanam cheythavaniyil gurukkalaay nee-
Verse 5vandanam paramaguro ninte
nandaneeyamaam gunngal urappathaamo
chandanam puzhukivayekkaalum
thonnidunnu nin charitham surabhiyaayi-...
Verse 6alppamaamupakaranam kondu
nalpezhunna mahatthaaya velakal cheyyum
shilpikalkkudayavane neeye
chilpurushan chiranthana namaskaaram-...
Verse 7kashdathayude naduvil njangal
pettuzhannu valayunnundaakayaal deva
thottuninnomana kaiyyaal paaram
chuttuneerum manassine thanuppikkane-...
Verse 8spheethamaam karimukile saadhu
chaathamngalaanu njangal nee tharunnoru
sheekaramanubhavicchu sarvva
shokavum shamippikkuvaan kripa cheyyane-...
Verse 9aashayum anusrithiyum sneha
paashabandham vinayavum vimalathayum
daasaril valartthaname nithyam
yeshu nathhaa namaskaaram namaskaarame-
Download Song