Maraname vishamengu ninte
Verse 1മരണമേ വിഷമെങ്ങു നിന്റെ
വിജയവുമെവിടെ എന്നേശു
മരണത്തെ ജയിച്ചു തനിക്കു സ്തുതി ഹല്ലേലുയ്യാ
Verse 2തൻ ക്രൂശിൽ ഞാനും ഹാ മരിച്ചു
നിത്യമാം ജീവൻ കൈവരിച്ചു
തന്നിൽ ഞാൻ സർവ്വവും ലയിച്ചു ഹല്ലേലുയ്യാ
Verse 3എൻ ജീവൻ ക്രിസ്തുവിൽ ഭദ്രം
മനമേ പാടുക സ്തോത്രം
എന്നഭയം തൻ കൃപമാത്രം ഹല്ലേലുയ്യാ
Verse 4വൃഥാവിലല്ല ഞാൻ ചെയ്യും പ്രയത്നം
ഒടുവിൽ ഞാൻ കൊയ്യും
തടയുവാൻ ഇല്ലൊരു കൈയ്യും ഹല്ലേലുയ്യാ
Verse 5പ്രത്യാശയറ്റവരേപ്പോൽ അല്ല
നാം ക്രിസ്തുവിൽ മരിപ്പോർ
ഉയിർക്കും താൻ വരുമപ്പോൾ ഹല്ലേലുയ്യാ
Verse 6സ്വർലോക കാഹളം ധ്വനിക്കും
മരിച്ചോ - രക്ഷണമുയിർക്കും
തൻ തേജസ്സക്ഷയം ധരിക്കും ഹല്ലേലുയ്യാ
Verse 7എൻ ദേഹം മൺമയമെന്നാൽ
ഇനിയും താൻ വരുമന്നാൾ
വിളങ്ങും തേജസ്സിൽ നന്നായ് ഹല്ലേലുയ്യാ
Verse 1maraname vishamengu ninte
vijayavumevide enneshu
maranatthe jayicchu thanikku sthuthi halleluyyaa
Verse 2than krooshil njaanum haa maricchu
nithyamaam jeevan kaivaricchu
thannil njaan sarvvavum layicchu halleluyyaa
Verse 3en jeevan kristhuvil bhadram
maname paaduka sthothram
ennabhayam than kripamaathram halleluyyaa
Verse 4vrithhaavilalla njaan cheyyum prayathnam
oduvil njaan koyyum
thadayuvaan elloru kaiyyum halleluyyaa
Verse 5prathyaashayttavareppol alla
naam kristhuvil marippor
uyirkkum thaan varumappol halleluyyaa
Verse 6swarloka kaahalam dhvanikkum
mariccho - rakshanam uyirkkum
than thejassakshayam dharikkum halleluyyaa
Verse 7en deham manamayamennaal
iniyum thaan varumannaal
vilngum thejassil nannaay halleluyyaa
Download Song