Maranamenikkoru maniyaravaathil
Verse 1മരണമെനിക്കൊരു മണിയറവാതിൽ
ആത്മമണാളനെ കാണുന്ന വേദി
വിരഹമൊ വിനകളൊ വരികയില്ലിനിയും
വിരവിൽ ഞാനണഞ്ഞിടും പിരിയാത്ത ഭവനെ
Verse 2കർത്താവ് വാനിൽ വന്നിടുന്നേരം
കാഹളധ്വനിയും മുഴങ്ങുമന്നേരം
മണ്ണിലുറങ്ങുന്ന വിശുദ്ധരുയിർക്കും
മന്നിലിരിക്കും നാം രൂപാന്തരപ്പെടും
Verse 3കണ്ണിമക്കുന്നിടെ ഒന്നിച്ചു ചേർന്നിടും
കന്മഷമകന്ന് എന്നാത്മ ദേഹി ദേഹം
പിന്നെ പിരിയാതെ മന്നവനോടൊത്ത്
മിന്നിടുമെന്നുടൽ തേജസ്സിനാൽ നിത്യം
Verse 4വിട്ടുപിരിഞ്ഞിനി കർത്താവിനോടൊത്ത്
ഉത്തമമായൊരു നിത്യതയിലെത്തും
കഷ്ടത കണ്ണുനീർ മറന്നീടുമന്ന്
കർത്താവ് തന്നിടും പ്രതിഫലമന്ന്
Verse 5മരണമെനിക്കിനി ലാഭമതാകയാൽ
മരുവിലെ മാനങ്ങൾ ഛേതമെന്നെണ്ണി
മരുവിടും യേശുവിൻ മാനത്തിനായി
വരുമവൻ മഹസ്സിൽ മണിയറയൊരുക്കി
Verse 1maranamenikkoru maniyaravaathil
aathmamanaalane kaanunna vedi
virahamo vinakalo varikayilliniyum
viravil njaanananjnjidum piriyaattha bhavane
Verse 2kartthaav vaanil vannidunneram
kaahaladhvaniyum muzhngumanneram
mannilurngunna vishuddharuyirkkum
mannilirikkum naam roopaantharappedum
Verse 3kannimakkunnide onnicchu chernnidum
kanmashamakann ennaathma dehi deham
pinne piriyaathe mannavanodotth
minnidumennudal thejassinaal nithyam
Verse 4vittupirinjnjini kartthaavinodothth
utthamamaayoru nithyathayiletthum
kashdatha kannuneer maranneedumann
kartthaav thannidum prathiphalamann
Verse 5maranamenikkini laabhamathaakayaal
maruvile maanngal chhethamennenni
maruvidum yeshuvin maanatthinaayi
varumavan mahassil maniyarayorukki
Download Song