Mararuthe mukham maraykkaruthe
Verse 1മാറരുതേ മുഖം മറയ്ക്കരുതേ
തള്ളരുതെന്നെ തള്ളരുതേ
Verse 2ജീവിതം യേശുവേ തിരുഹിതം പോൽ
നടത്തുവാനായ് തന്നെ വരുന്നരികിൽ
കടത്തരുതെന്മന ചിന്തകളിൽ
നശിപ്പിക്കും പണകൊതിയിന്നലകൾ മാറരുതേ…
Verse 3മരുഭൂവാ-മിഹത്തിൽ ഞാനഭയാർത്ഥി
കരങ്ങളിൽ ജലമില്ല കുടിപ്പാനായ്
അടുത്തെങ്ങും തണലില്ല വസിപ്പാനായ്
അവിടെയും നിന്മുഖം മറയ്ക്കരുതെ മാറരുതേ…
Verse 4ഒരിക്കലീ ജഗത്തേയും ജഡത്തേയും
പിരിയുമ്പോളാരുണ്ടെന്നെ നടത്താൻ
ഒരിക്കലും പിരിയാതെ അടുത്തിരിപ്പാൻ
വൻ കൃപയും തിരുമുഖവും തന്നെ മാറരുതേ…
Verse 5കേഴുന്നില്ല മനം നടുങ്ങുന്നില്ല
പാടുന്നു ഞാൻ പക്ഷി പറവയേപോൽ
വീഴുന്നു ഞാൻ തിരു പാദങ്ങളിൽ
പദവിയല്ലോ നിൻ പിതൃസ്നേഹം മാറരുതേ...
Verse 6കരങ്ങളെ നീട്ടുക പ്രിയതാതാ
നടപ്പിലെൻ കാലുകൾ വഴുതാതെ
കിടക്കയിൽ ഹൃദയം പതറാതെ
മരിച്ചാലെൻ ജീവിതം തകരാതെ മാറരുതേ...
Verse 7ധനശിഷ്ടം കരുതുന്ന ധനവാന്മാർ
കുഞ്ഞുങ്ങൾക്കായതു കരുതുമ്പോൾ
കേവലം ഒരു ചെറുപൈതൽ പോൽ
കാലചക്രം ഗതിയറിയുന്നില്ല മാറരുതേ...
Verse 1mararuthe mukham maraykkaruthe
thallaruthenne thallaruthe
Verse 2jeevitham yeshuve thiruhitham pol
nadathuvaanaay thanne varunnarikil
kadatharuthenmana chinthakalil
nashippikkum panakothiyinnalakal;- mararuthe…
Verse 3marubhuvaa-mihathil njaan abhayarthhi
karangalil jalamilla kudippaanaay
aduthengum thanalilla vasippaanaay
avideyum ninmukham maraykkaruthe;- mararuthe…
Verse 4orikkalee jagatheyum jadatheyum
piriyumpol aarundenne nadathaan
orikkalum piriyaathe aduthirippaan
van krupayum thirumukhavum thanne;- mararuthe…
Verse 5kezhunnilla manam nadungunnilla
paadunnu njaan pakshi paravayepol
vezhunnu njaan thiru paadangalil
padaviyallo nin pithrusneham;- mararuthe...
Verse 6karangale neettuka priyathaathaa
nadappilen kaalukal vazhuthaathe
kidakkayil hridayam patharaathe
marichaalen jeevitham thakaraathe;- mararuthe...
Verse 7dhanashishdam karuthunna dhanavaanmaar
kunjungalkkaayathu karuthumpol
kevalam oru cherupaithal pol
kaalachakram gathiyariyunnilla;- mararuthe...
Download Song