LyricFront

Maratha snehithan manuvel than

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മാറാത്ത സ്നേഹിതൻ മാനുവേൽ തൻ തിരു മാറിടം ചാരിടും ഞാൻ ദിനവും പാരിടമാകവെ മാറിടും നേരവും ചാരിടാൻ തൻ തിരുമാറിടമാം
Verse 2
ഖേദമെന്നാകിലും മോദമെന്നാകിലും ഭേദമില്ലാത്തൊരു സ്നേഹിതനാണവൻ മേദിനിയിൽ വേദനകൾ ഏതിനമൊക്കെ-യെന്നറിഞ്ഞോൻ മാറാത്ത..
Verse 3
നിത്യതയോളവും സത്യകൂട്ടാളിയായ് ക്രിസ്തനല്ലാതെ-യില്ലാരുമീ ഭൂമിയിൽ മൃത്യുവിനാൽ മാറുമെത്ര- മിത്രമായാലും മർത്യരെല്ലാം മാറാത്ത..
Verse 4
ഭാരങ്ങളേറുമീ പാരിൽ നാൾതോറുമെൻ ഭാരം ചുമന്നിടും കർത്തനാ-ണേശുതാൻ ആത്മപ്രിയൻ നല്ലിടയൻ- ആദ്രതയെന്നെ പിൻതുടരും മാറാത്ത..
Verse 5
ആകെയിളകിടും ലോകമിതേകിടും ആകുല വേളകൾ ഭീകരമാകുമോ? ഹല്ലേലുയ്യാ- ഹല്ലേലുയ്യാ പാടുമെൻ ജീവകാലമെല്ലാം മാറാത്ത..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?