Maratha snehithan manuvel than
Verse 1മാറാത്ത സ്നേഹിതൻ മാനുവേൽ തൻ തിരു
മാറിടം ചാരിടും ഞാൻ ദിനവും
പാരിടമാകവെ മാറിടും നേരവും
ചാരിടാൻ തൻ തിരുമാറിടമാം
Verse 2ഖേദമെന്നാകിലും മോദമെന്നാകിലും
ഭേദമില്ലാത്തൊരു സ്നേഹിതനാണവൻ
മേദിനിയിൽ വേദനകൾ
ഏതിനമൊക്കെ-യെന്നറിഞ്ഞോൻ മാറാത്ത..
Verse 3നിത്യതയോളവും സത്യകൂട്ടാളിയായ്
ക്രിസ്തനല്ലാതെ-യില്ലാരുമീ ഭൂമിയിൽ
മൃത്യുവിനാൽ മാറുമെത്ര-
മിത്രമായാലും മർത്യരെല്ലാം മാറാത്ത..
Verse 4ഭാരങ്ങളേറുമീ പാരിൽ നാൾതോറുമെൻ
ഭാരം ചുമന്നിടും കർത്തനാ-ണേശുതാൻ
ആത്മപ്രിയൻ നല്ലിടയൻ-
ആദ്രതയെന്നെ പിൻതുടരും മാറാത്ത..
Verse 5ആകെയിളകിടും ലോകമിതേകിടും
ആകുല വേളകൾ ഭീകരമാകുമോ?
ഹല്ലേലുയ്യാ- ഹല്ലേലുയ്യാ
പാടുമെൻ ജീവകാലമെല്ലാം മാറാത്ത..
Verse 1maaraattha snehithan maanuvel than thiru
maaridam chaaridum njaan dinavum
paaridamaakave maaridum neravum
chaaridaan than thiru maaridamaam
Verse 2khedam ennaakilum modam ennaakilum
bhedamillaatthoru snehithan aanavan
mediniyil vedanakal
ethinamokke ennarinjon;- maaraatth..
Verse 3nithyathayolavum sathya koottaaliyaay
kristhanallaathe'yillaarumee bhoomiyil
mrithyuvinaal maarumethra-
mithramaayaalum marthyarellaam;- maaraatth..
Verse 4bhaarngal erumee paaril naalthorum en
bhaaram chumannidum kartthanaa-neshuthaan
aathmapriyan nallidayan-
aadrathayenne pinathudarum;- maaraatth..
Verse 5aakeyilakidum lokamithekidum
aakula velakal bheekaram aakumo?
halleluyyaa- halleluyyaa
paadumen jeevakaalamellaam;- maaraatth..
Download Song