Maravidam aayenikkeshuvunde
Verse 1മറവിടം ആയെനിക്കേശുവുണ്ട്
മറച്ചിടും അവനെന്നെ ചിറകടിയിൽ
മറന്നിടാതിവിടെന്നെ കരുതിടുവാൻ
മാറാതെയവനെന്റെ അരികിലുണ്ട്
Verse 2അനുദിനവും അനുഗമിപ്പാൻ
അവൻ നല്ല മാതൃകയാകുന്നെനിക്ക്
ആനന്ദജീവിത വഴിയിലിന്ന്
അനുഗ്രഹമായെന്നെ നടത്തിടുന്നു
Verse 3വിളിച്ച ദൈവം വിശ്വസ്തനല്ലോ
വഴിയിൽ വലഞ്ഞു ഞാനലയാനിട
വരികയില്ലവനെന്നെ പിരികയില്ല
വലതുകൈ പിടിച്ചെന്നെ നടത്തിടുന്നു
Verse 4ഇതാ വേഗം ഞാൻ വാനവിരവിൽ
ഇനിയും വരുമെന്നരുളിച്ചെയ്ത
ഈ നല്ല നാഥനെ കാണുവാനായ്
ഇരവും പകലുമെണ്ണി വസിച്ചിടുന്നു
Verse 5പലവിധമാം എതിരുകളെൻ
പാതയിലടിക്കടി ഉയർന്നിടുമ്പോൾ
പാലിക്കും പരിചോടെ പരമനെന്നെ
പതറാതെ നിൽക്കുവാൻ ബലം തരുന്നു
Verse 1maravidam aayenikkeshuvunde
marachidum avanenne chirakadiyil
maranni dathividenne karuthiduvaan
marathe avanente arikilundu
Verse 2anudinavum anugamippaan
avan nalla mathruka aakunnenikke
aananda jeevitha vazhiyillinne
anugrahamaayenne nadathedunnu;-
Verse 3viliccha daivam vishvasthanallo
vazhiyil valanju njaan alayanida
varikayillavanenne pirikayilla
valathukai pidichenne nadathidunnu;-
Verse 4ithaa vegam njaan vanavirivil
iniyum varum enarulicheytha
ie nalla nathhane kannuvannayi
iravum pakalumenni vasichidunnu;-
Verse 5palavidhamam ethirukalen
pathayil adikkadi uyarnnidumpol
palikkum parichode paramanenne
patharathe nilkkuvan balam tharunnu;-
Download Song