Marubhumiyin naduve nadannidum
Verse 1മരുഭൂമിയിൻ നടുവേ നടന്നിടും ദാസനെ വിരവിൽ
തിരുസാന്നിദ്ധ്യം നിറയും മേഘമതിൻ കീഴിൽ നീ മറയ് ക്ക
Verse 2കടുത്തോരുഷ്ണം വരുത്തും രശ്മി പരത്തീട്ടെൻ മേലുലകം
വനത്തിൽ ചൂരച്ചെടിയെന്നപോലുണക്കാൻ യത്നിച്ചിടുന്നു
Verse 3അതിശീതളതരമായുള്ള ലിബനാദ്രിയിൻ ഹിമമേ!
ഹൃദി വന്നേറ്റം തണുപ്പിക്കുവാൻ കൃപയുണ്ടായിടണമേ
Verse 4പരനേ തവ മുഖമിങ്ങനുചരിക്കുന്നില്ലെന്നിരിക്കിൽ
ഒരു കാലത്തും പുറപ്പെടുവാനരുളീടരുതയി! നീ
Verse 5പ്രിയനേ തവ പരമാമൃതമനിശം സ്വർഗ്ഗമതിൽ നി-
ന്നുയരും മോദകരമായെന്റെ ഹൃദയം തന്നിൽ ചൊരിക
Verse 6തവ തേജസ്സിൻ ധനമോർത്തുലകിതിലന്യനായ് വസിപ്പാൻ
പരനേ ഈ ഞാൻ പരദേശിയെന്നുറച്ചെപ്പോഴുമിരിപ്പാൻ
Verse 7തെളിവാർന്നുള്ള മുഖം തന്നിൽ നിന്നൊളി പ്രാപിച്ചിട്ടതിനാൽ
തെളിവിൻ ദേശമതിലെന്നും ഞാൻ നിലനിൽക്കുവാനരുൾക!
Verse 8അതിരാവിലെ തിരു സന്നിധി.... എന്നരീതി
Verse 1marubhoomiyin naduve nadannidum daasane viravil
thirusaanniddhyam nirayum meghamathin keezhil nee maray kka
Verse 2kadutthorushnam varutthum rashmi parattheetten melulakam
vanatthil chooracchediyennapolunakkaan yathnicchidunnu
Verse 3athisheethalatharamaayulla libanaadriyin himame!
hridi vannettm thanuppikkuvaan kripayundaayidaname
Verse 4parane thava mukhamingnucharikkunnillennirikkil
oru kaalatthum purappeduvaanaruleedaruthayi! nee;-
Verse 5priyane thava paramaamrithamanisham swarggamathil ni-
nnuyarum modakaramaayente hridayam thannil chorik;-
Verse 6thava thejassin dhanamortthulakithilanyanaay vasippaan
parane ee njaan paradeshiyennuraccheppozhumirippaan;-
Verse 7thelivaarnnulla mukham thannil ninnoli praapicchittthinaal
thelivin deshamathilennum njaan nilanilkkuvaanarulk!
Verse 8athiraavile thiru sannidhi.... enna rethi
Download Song