Marubhuvinnappurathe kashdangal
Verse 1മരുഭൂവിന്നപ്പുറത്ത് കഷ്ടങ്ങൾക്കപ്പുറത്ത്
കർത്താവൊരുക്കീടുന്ന നാടുണ്ട്
ദുഃഖങ്ങൾ തീർന്നിട്ടു ഞാൻ എന്നെന്നും ആനന്ദിപ്പാൻ
എൻ പ്രിയനൊരുക്കുന്ന നാടുണ്ട്
Verse 2കൈകളാൽ പണിയാത്ത ശാശ്വതമാം ഭവനം
ആരാലും നട്ടീടാത്ത ഫലമേറും തോട്ടങ്ങളും
ജീവജലത്തിൻ നദി ഒഴുകി ഒഴുകീടുന്ന
നല്ലൊരു നാടെനിക്ക് മേലിലുണ്ട്
Verse 3കണ്ണുനീരല്പം പോലും ഇല്ലാത്തതാം ഭവനം
ദുഃഖമോ മുറവിളി മരണമോ ഇല്ലവിടെ
രാതിയില്ലാത്ത ദേശം നീതിസൂര്യൻ പ്രകാശിക്കും
ശ്രേഷ്ഠനാടെനിക്ക് മേലിലുണ്ട്
Verse 1marubhoovinnappurathu kashtangalkkappurathu
karthaavorukkeedunna naadundu
duhkhangal theernnittu njaan ennnennum aanandippaan
en priyanorukkunna naadundu;-
Verse 2kaikalal paniyaatha shaashwathamaam bhavanam
aaraalum natteedaatha phalamerum thottangalum
jeevajalathin nadi ozhuki ozhukeedunna
nalloru naadenikku melilundu;-
Verse 3kannuneeralpam polum illaathathaam bhavanam
duhkhamo muravili maranamo illavide
raathiyillaatha desham neethisooryan prakaashikkum
shreshtanaadenikku melilundu;-
Download Song