Marudivasam mariyamakan yarushalemil
Verse 1മറുദിവസം മറിയമകൻ യറുശലേമിൽ വരുന്നുണ്ടെന്നു
അറിഞ്ഞു ബഹുജനമവനെ എതിരേല്പാൻ പുറപ്പെട്ടുപോയ്
Verse 2ഈത്തപ്പന കുരുത്തോലകൾ ചേർത്തു കൈയിൽ എതിരേറ്റു
ചീർത്തമോദം പൂണ്ടവനെ വാഴ്ത്തി മഹാനന്ദത്തോടെ
Verse 3മന്നവനാം ദാവീദിന്റെ നന്ദനനു ഹോശന്ന!
ഉന്നതങ്ങളിൽ ഹോശന്നാ എന്നട്ടഹസിച്ചു ചൊല്ലി
Verse 4കർത്താവിന്റെ തിരുനാമത്തിൽ വരും ഇസ്രയേലിൻ രാജാവു
വാഴ്ത്തപ്പെട്ടോനാകയെമ്മു ആർത്തവർ കീർത്തിച്ചീടിനാർ
Verse 5കഴുതക്കുട്ടി കണ്ടിട്ടേശു കയറിയതിനേലിരുന്നു
അരുതു ഭയം നിനക്കേതും പരമ സീയീൻ മലമകളേ
Verse 6കണ്ടാലും നിന്മഹിപൻ കഴുതക്കുട്ടിപ്പുറത്തു കേറി-
ക്കൊണ്ടു വരുന്നെന്നെഴുതീട്ടുണ്ടുപോൽ നിവൃത്തിവന്നു
Verse 7പരമനോടു കൂടെ വന്ന പുരുഷാരം മുൻ നടന്നു
മരിച്ചവരിൽ നിന്നവൻ ലാസറിനെ നാലം ദിന മുണർത്തി
Verse 8എന്നു സാഖിപകർന്നിരുന്നാരെന്നതു കേട്ടുടൻ ജനങ്ങൾ
വന്നു മഹാ നന്ദത്തോടെ മന്നവനെ എതിരേറ്റു
Verse 9അരിശം പൂണ്ടു പരീശർ തമ്മിൽ പറഞ്ഞു നമുക്കൊരു ഫലവും
വരുന്നില്ലെന്നു കണ്ടോ ലോകം അവനോടിതാ ചേർന്നു പോയി
Verse 10അഴകിയൊരു മണവാളനേ! കഴലിണയെ കരുതി വന്ന
അഴുകിയാളാം പുഴുവാമെന്നെ കഴുകി നിന്റെ കാന്തയാക്ക
Verse 1marudivasam mariyamakan yarushalemil varunnundennu
arinju bahujanamavane ethirelppaan purappettupoy
Verse 2eethappana kuruththolakall cherthu kaiyyil ethirettu
cheerththamodam poondavane vaazhththi mahaanandaththode
Verse 3mannavanaam daaveedinte nandananu hoshanna!
unnathangalil hoshannaa ennattahasichu cholli
Verse 4karthaavinte thirunaamaththil varum israyelin raajaavu
vaazhththappettonaakayemmu aarththavar keerththicheedinaar
Verse 5kazhuthakkutti kanditteyshu kayariyathinelirunnu
aruthu bhayam ninakkeythum parama seeyeen malamakale
Verse 6kandaalum ninmahipan kazhuthakkuttippurathu keri-
kkondu varunnennezhutheettundupol nivruththivannu
Verse 7paramanodu koode vanna purushaaram mun nadannu
marichchavaril ninnavan laasarine naalam dina munarthi
Verse 8ennu saakhipakarnnirunnaarennathu kettudan janangal
vannu mahaa nandaththode mannavane ethirettu
Verse 9arisham poondu pareeshar thammil parannu namukkoru phalamum
varunnillennu kando lokam avanodithaa chernnu poyi
Verse 10azhakiyoru manavaalane! kazhalinaye karuthi vanna
azhukiyaalaam puzhuvaamenne kazhuki ninte kaanthayaakka
Download Song