Mathi enikkeshuvin krupamathiyam
Verse 1മതി എനിക്കേശുവിൻ കൃപമതിയാം
വേദനയിൽ ബലഹീനതയിൽ
Verse 2ആശ്രയിക്കും ഞാനേശുവിനെ
അനുദിന ജീവിതഭാരങ്ങളിൽ
അനുഭവിക്കുന്നു വൻകൃപകൾ
അനവധിയായ് ധരയിൽ
Verse 3എനിക്കവൻ മതിയായവനാം
ഒരിക്കലും കൈവെടിയാത്തവനാം
മരിക്കുംവരെ മരുവിടത്തിൽ
ജീവിക്കും ഞാനവനായ്
Verse 4ആരിലുമധികം അറിഞ്ഞുവെന്റെ
ആധികളാകെ ചുമന്നിടുവാൻ
അരികിലുണ്ടെൻ അരുമനാഥൻ
ആരോമൽ സ്നേഹിതനായ്
Verse 5ഇന്നെനിക്കുള്ള ശോധനകൾ
വന്നിടുന്നോരോ വിഷമതകൾ
അവനെനിക്കു തരുന്ന നല്ല
അനുഗ്രഹമാണതെല്ലാം
Verse 1mathi enikkeshuvin kripamathiyaam
vedhanayil balaheenathayil
Verse 2aashrayikkum njaan yeshuvine
anudina jeevitha bhaarangalil
anubhavikkunnu van kripackal
anavadhiyaay dharayil;-
Verse 3enikkavan mathiyaayavanaam
orikkalum kaivediyaathavanaam
marikkum vare maruvidathil
jeevikkum njaanavanaay;-
Verse 4aarilumadhikam arinjuvente
aadhikalaake chumanniduvaan
arikilunden arumanaadhan
aaromal snehithanaay;-
Verse 5innenikulla shodhanakal
vannidunnoroo vishamathakal
avanenikku tharunna nalla
anugrahamanathellaam;-
Download Song