Mattoru dinam enne orkkaathe
Verse 1മറ്റൊരു ദിനം എന്ന് ഓർക്കാതെ
മറ്റാരും കരുതും എന്ന് കരുതാതെ
അന്നന്നു വേണ്ടുന്നതെല്ലാം നൽകി
പോറ്റി പുലർത്തുന്ന സ്വർഗ്ഗ താത സ്തോത്രം
Verse 2മനമേ നീ കലങ്ങേണമോ
ഈ മരുഭൂവിൽ നീ തളരേണമോ
നിൻ മുഖ പ്രകാശ രക്ഷയാം ദൈവം
അനന്യനായി നിൻ കൂടെ ഉള്ളപ്പോൾ
Verse 3മനുജരെല്ലാം മാറിടും
വസ്തു വകകൾ നീങ്ങിപ്പോകും
മാറ്റമില്ലാത്തവൻ യേശു മാത്രം
ഇന്നും എന്നേയ്ക്കും സ്വർഗ്ഗേ വാഴുന്നു
Verse 4ഈ നൽ നാഥനെ അറിയുവാൻ
ഉണ്മയായി സ്നേഹിപ്പാൻ കഴിഞ്ഞതോ
ഇതിൽ പരം ഭാഗ്യം എനിക്കെന്തു വേണം
എൻ കാന്തൻ വാനമേഘേ വരാറായി
Verse 1mattoru dinam ennu orkkaathe
mattaarum karuthum ennu karuthaathe
annannu vendunnath ellaam nalki
potti pularthunna swargga thaatha sthothram
Verse 2maname nee kalangenameo
ee marubhoovil nee thalarenamo
nin mukha prakaasha rakshayaam daivam
ananyan aayi nin koode ullappol;-
Verse 3manujarellaam maaridum
vasthu vakakal neengippokum
maattamillaathavan yeshu maathram
innum ennekkum swargge vaazhunnu;-
Verse 4ee nal naathane ariyuvaan
unmayaayi snehikkuvaan kazhinjatho
ithil param bhaagyam enikkenthu venam
en kaanthan vaanameghe varaaraayi;-
Download Song