Mattoru niravum - aathmaavin aazhatthil
Verse 1മറ്റൊരു നിറവും വേണ്ടെനിക്ക്
ആത്മാവിൻ നിറവ് എനിക്കേകിടണേ
എന്തെല്ലാം കുറഞെന്നിൽ തീർന്നെന്നാലും
നിൻ ആത്മശക്തി എന്നിൽ വർദ്ധിച്ചിടണേ
Verse 2നിൻ സാക്ഷിയാകുവാൻ നിൻ വേല ചെയ്യുവാൻ
വിൺ ശക്തി എന്നിൽ പകർന്നിടണമേ (2)
മുട്ടോളം അല്ല അരയോളം പോരാ
ആത്മാവിൻ ആഴത്തിൽ നിർത്തേണമേ (2)
Verse 3ലോകത്തിൻ മോഹങ്ങളെ വെറുത്തീടുവാൻ
ദുഷ്ടാത്മ സേനകളോടെതിർത്തിടുവാൻ
സർവ്വായുധങ്ങളെ ധരിച്ചു മുന്നേറുവാൻ
അത്യന്ത ശക്തിയെന്നിൽ നിറച്ചിടുക
Verse 4ആത്മാവിൻ വരങ്ങളിൽ ജ്വലിച്ചിടുവാൻ
ആത്മാവിൻ ഫലങ്ങളാൽ നിറഞ്ഞിടുവാൻ
ആത്മാവിൽ പ്രാർത്ഥിപ്പാൻ ആരാധിച്ചിടുവാൻ
വൻ കൃപ എന്നിൽ പകർന്നിടണേ
Verse 5മാളികം മുറിയിൽ കാത്തിരുന്നോർ
അത്യന്ത ശക്തിയാൽ നിറഞ്ഞപോലെ
പുതു ഭാഷ നൽകണേ പുതു ധൈര്യം പകരണെ
യേശുവിൻ സാക്ഷ്യത്തെ ഘോഷിക്കുവാൻ
Verse 1mattoru niravum vendenikke
aathmaavin nirav enikkekidane
enthellaam kuranjennil theernnennaalum
nin aathmashakthi ennil varddhicchidane
Verse 2nin saakshiyaakuvaan nin vela cheyyuvaan
vin shakthi ennil pakarnnidaname (2)
muttolam alla arayolam poraa
aathmaavin aazhatthil nirtthename (2)
Verse 3lokatthin mohngale veruttheeduvaan
dushdaathma senakalodethirtthiduvaan
sarvvaayudhngale dharicchu munneruvaan
athyantha shakthiyennil niracchiduka
Verse 4aathmaavin varngalil jvalicchiduvaan
aathmaavin phalngalaal niranjnjiduvaan
aathmaavil praartthhippaan aaraadhicchiduvaan
van kripa ennil pakarnnidane
Verse 5maalikam muriyil kaatthirunnor
athyantha shakthiyaal niranjnjapole
puthu bhaasha nalkane puthu dhairyam pakarane
yeshuvin saakshyatthe ghoshikkuvaan
Download Song