Verse 1സ്നേഹാത്മാവും സഭയും തമ്മിലുള്ള ഐക്യം
രാഗം: നവറോജ്, താളം: ചെമ്പട
Verse 2പല്ലവി
മയലാലെന്മനമുരുകുന്നു-നവയെരുശലേം മകളെ!
Verse 3അനുപല്ലവി
ഉയിരിളങ്കനി മധുനിറഞ്ഞ നിൻ- പ്രിയമുഖമിന്നു കണ്ടു – മയ
Verse 4മരണവിഷനീരായ നിൻ ഉമി
ഴ്നീരെൻ വായിനാൽ കുടിച്ചു-എന്റെ
തിരികെ ജീവനാമുയിർപ്പിന്നുമിഴ്നീർ
തരുണീ! നിനക്കു തന്നേൻ
Verse 5എതിരി നിന്നിരു കൈകളിലിട്ട
ചതിച്ചങ്ങലയെ മുറിച്ചു-നിന്നെ
കൊതിച്ചെന്നിരു കൈപൊൻചങ്ങലയാ
ലിറുക്കിയെ കെട്ടിചേർത്തേൻ
Verse 6പരിമള സ്നേഹത്തൈലമെൻ വലം-
കരത്തിൽ കനിവോടെടുത്തു-നിന്റെ
ശിരസ്സിലൊഴിച്ചു ഞാൻ നിന്നെ ശുദ്ധീ
കരിച്ചു നിന്മേലാവസിച്ചേൻ
Verse 7മാഴ്കിമോഹവായ്തുറന്നു ഞാൻ നിന്നെ
മുഴുവനുമുള്ളിൽ നുകർന്നേൻ എന്റെ
ഏഴാം കാഹളമൂതി എൻജീവ
കലയെ നിന്നുള്ളിൽ പകർന്നേൻ
Verse 8മനമിണങ്ങി ഞാൻ മുഴുവനും നിന്നെ
മണ-മാലയായിട്ടണിഞ്ഞേൻ-എന്റെ
മണമുള്ള വാടാമലർ മാലമുടി
നിനക്കുതന്നലങ്കരിച്ചേൻ
Verse 9ഒരിക്കലും വിട്ടുപിരിഞ്ഞു നിന്നെ ഞാ-
നിരിക്കുമൊ തങ്ക ഖെറുബേ! നാ-
മിരുവരും കൂടെപ്പറന്നു പൊൻവാന
വിരിവിൽ ചെന്നുങ്ങുരമിക്കാം
Verse 1snehaathmaavum sabhayum thammilulla aikyam
raagham: navaroj, thaalam: chempada
Verse 2pallavi
mayalaalenmanamurukunnu-navayerushalem makale!
Verse 3anupallavi
uyirilankanani madhuniranjna nin- priyamukhaminnu kandu – maya
Verse 4maranavishaneeraaya nin umi
zhneeren vaayinaal kudichu-ente
thirike jeevanaamuyirppinnimizhneer
tharunee! ninakku thannen;-
Verse 5ethiri ninniru kaiklalitta
chathichangalaye murichu-ninne
kothichennirukaiponchangalayaa
lirukkiye ketti cherthaen;-
Verse 6parimala snehatthailamen valam-
karatthil kanivodetteduthu-ninte
shiraslilozhichu njaan ninne shuddhee
karichu ninmelaavasichchaen;-
Verse 7maazhkimohavaaythuranndu njaan ninne
muzhuvanumullil nukarnnaen ente
ezhaam kaahalamoothi enjeeva
kalaye ninnullil pakarnnaen;-
Verse 8manaminnangi njaan muzhuvanum ninne
mana-maalayaayittanninjaen-ente
manamulla vaadaamalar maalamudi
ninakkuthannalankarichchaen;-
Verse 9orikkalum vittupirinju ninne njnaa-
nirikkumo thanka kherube! naa-
miruvarum koodepparannu ponvaana
virivil chennunguramikkaam;-
Download Song