Mayalokam vitte maruvasiyam paradeshikke
Verse 1മായാലോകം വിട്ട് മരുവാസിയാം പരദേശിക്ക്
സീയോൻ പുരിയെന്നൊരു നാടുണ്ട്
സ്വർഗ്ഗ സീയോൻ പുരിയെന്നൊരു നാടുണ്ട്
Verse 2പാലും തേനുമൊഴുകും വാഗ്ദത്ത കനാൻ നാടേ
മാലിന്യമില്ലാ നല്ല ഭാഗ്യനാടേ
മാലിന്യമില്ലാ-തവ പാപശാപങ്ങളില്ലാ
ചേലെഴും ഭക്തരിൻ വിശുദ്ധ നാടേ മായാ...
Verse 3ജീവജലനദിയിൻ തീരത്ത് ജീവതരു
ജീവഫലങ്ങളുമായ് നിന്നിടുന്നു
രാവില്ല വിളക്കിനീം ആദിത്യശോഭ വേണ്ട
മേവും വിശുദ്ധ നിത്യരാജാക്കളായ് മായാ...
Verse 4കണ്ണുനീർ തുടച്ചിടും ദൈവം തൻ കണ്ണിൽ നിന്ന്
മന്നിലെ ഖിന്നതകളില്ല വിണ്ണിൽ
ദാഹവിശപ്പുമില്ല രോഗമരണമില്ല
ആഹാ! എന്തൊരാനന്ദം പുണ്യനാടേ മായാ...
Verse 5യാത്രയും തീരാറായ് ക്ഷീണവും മാറിടാറായ്
മാത്രനേരമേയുള്ളു നാട്ടിൽ ചേരാൻ
അല്ലൽ വെടിഞ്ഞു തവ വല്ലഭൻ കാന്തയായ്
ഹല്ലേലൂയ്യാ ഗാനങ്ങൾ പാടിവാഴാം മായാ...
Verse 1mayalokam vitte maruvasiyam paradeshikk
seeyon puriyennoru naadunde
swargga seeyon puriyennoru naadunde
Verse 2paalum thenumozhukum vagdatha kanaan naade
malinyamillaa nalla bhagyanade
malinyamillaa-thava papashapangalillaa
chelezhum bhaktharin vishuddha naade;- maya...
Verse 3jeeva jalanadiyin theerathe jeevatharu
jeevaphalangalumaay ninnidunnu
ravilla vilakkinem aadithyashbha venda
mevum vishuddha nithya rajakkalay;- maya...
Verse 4kannuner thudachidum daivam than kannil ninne
mannile khinnathakalilla vinnil
dahavishappumilla roga'maranamilla
aahaa! enthoraanandam punyanaade;- maya...
Verse 5yathrayum therarray kshenavum marridaray
mathranerameyullu naattil cheraan
allal vedinjnju thava vallabhan kaanthayay
halleluyyaa ganangal paadivaazhaam;- maya...
Download Song