Meghathil vannidarray vinnil
Verse 1മേഘത്തിൽ വന്നിടാറായ് വിണ്ണിൽ വീടുകളൊരുക്കി നാഥൻ
വേഗം വന്നിടും തൻ ജനത്തിന്റെ ആധികൾ തീർത്തിടുവാൻ
Verse 2ലോകം നമുക്കിന്നേകും അവൻ നാമത്താലപമാനങ്ങൾ
ക്രൂശിൻ നിന്ദകൾ സഹിക്കുന്നതു നാം ധന്യമായെണ്ണിടുന്നു
Verse 3വിത്തും ചുമന്നു നമ്മൾ കരഞ്ഞിന്നു വിതയ്ക്കും മന്നിൽ
വീണ്ടെടുപ്പിൻ നാളുകൾ വരുമ്പോൾ ആർപ്പൊടു കൊയ്തിടും നാം
Verse 4വീട്ടിൽ ചേരുംവരെയും അവൻ കാത്തിടും ചിറകിൻ മറവിൽ
ഭീതിയെന്നിയേ നമുക്കീയുലകിൽ അധിവസിക്കാം ദിനവും
Verse 5ചേരും പുതിയ ശാലേം പുരിയിൽ നാം തന്നരികിൽ ഹാ
തീരും വിനകളഖിലം വരവിൽ തരും പ്രതിഫലം നമുക്ക്
Verse 1meghathil vannidaaraay vinnil veedukalorukki naadhan
vegam vannidum than janathinte aadhikal theerthiduvaan
Verse 2lokam namukkinnekum avan naamaththaalapamaanangal
krooshin nindakal sahikkunnathu naam dhanyamaayennidunnu
Verse 3vitthum chumannu nammal karanjinnu vithaykkum mannil
veendeduppin naalukal varumpol aarppodu koythidum naam
Verse 4veettil cherumvareyum avan kaathidum chirakin maravil
bheethiyenniye namukkeeyulakil adhivasikkaam dinamum
Verse 5cherum puthiya shaalem puriyil naam thannarikil haa
theerum vinakalakhilam varavil tharum prathiphalam namukku
Download Song