Melilullerushaleme kalamellam kazhiyunna
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 മേലിലുള്ളെരൂശലേമേ! കാലമെല്ലാം കഴിയുന്ന
നാളിലെന്നെ ചേർക്കണേ നിൻ കൈകളിൽ-നാഥാ!
ലളിതകൃപയുടെ വരിഷമനുദിനമനുഭവി-
പ്പതിനരുളണേ സഭയാകുമീ പുഷ്പമാം സാധു നൈതലിൽ-നിന്റെ
പാലനമല്ലാതെയെന്തിപ്പൈതലിൽ?
Verse 2 ഹാ! കലങ്ങൾക്കിടയിൽ നീ ആകുലയായ് കിടന്നാലും
നാകനാഥൻ കടാക്ഷിക്കും നിന്റെ മേൽ-കാന്തൻ
പ്രേമരസമതു ഭവിയുടെ മനമാശു തന്നിലൊഴിക്കവേ-പര
മാത്മചൈതന്യം ലഭിക്കുമാകയാൽ-നീയും
വാനലോകേ പറന്നേറും പ്രാവുപോൽ
Verse 3 ബാലസൂര്യകാന്തികോലും ചേലെഴും ചിറകിനാൽ നീ
മേലുലകം കടക്കുന്ന കാഴ്ചയെ-പോരാ
കനകമണിവൊരുഗണിക സുതരൊടു സഹിതമാഴിയിലാണിടും തവ
ബാബിലോൺ ശിക്ഷയാം ഘോരവീഴ്ചയെ-കാണ്മാൻ
ബാലനിവന്നേകണം നിൻ വേഴ്ചയെ
Verse 4 ആയിരമായിരം കോടി വാനഗോളങ്ങളെ താണ്ടി
പ്പോയിടും നിന്മാർഗ്ഗമൂഹിക്കാവതോ?-കാണും
ഗഗനതലമതു മനുജഗണനയുമതിശയിച്ചുയരും വിധൌ-തവ
ഭാഗ്യമഹിമയെ വാഴ്ത്താനാവതോ? - സൗഖ്യം
ലേശമെങ്കിലുമുരപ്പാൻ നാവിതോ?
Verse 5 വെണ്മയും ചുമപ്പു പച്ച മഞ്ഞ നീലം ധൂമ്രമെന്നീ
വർണ്ണഭേദങ്ങളാൽ നിഴൽ നൽകിയേ-ജ്യോതിർ
മണ്ഡലങ്ങളിലമരുമവരുടെ വന്ദനം ജയഘോഷമെന്നിവ
മണ്ഡനമായ് തന്നു നിനക്കംബികേ! -വാനം
നിന്നെയുപചരിച്ചിടും ധാർമ്മികേ!
Verse 6 ഹാ! മണവറയ്ക്കടത്തു നീയണയും സമയത്തു
ശ്രീമഹാരാജ്ഞിയേ! നിന്നെക്കാണുവാൻ-സ്വർഗ്ഗ
കാമിനീഗണമമിതകുതുകമൊടാദരാലരികേ വരും തവ
കൈകളെ കാന്തൻ പിടിക്കും മോദവാൻ-നിത്യ
സ്നേഹഭവനത്തിനുള്ളിൽ പൂകുവാൻ
Verse 7 നിന്മുഖത്തുനിന്നു തൂകും നന്മധുപൂരത്തിലംബേ!
മുങ്ങി ലയിക്കുന്നു ദിവ്യജ്ഞാനികൾ-നിന്റെ
നൻമൊഴിക്കരികണയുവതിനൊരു നവ്യമായ സയൻസുമില്ലതു
സമ്മതിക്കുന്നജ്ഞരല്ലാപ്രാണികൾ -തെല്ലു
മുണ്മയറിയുന്നതില്ലേ മാനികൾ
Verse 8 നിൻ മഹിമയോതുവതിന്നിന്നരന്നു സാദ്ധ്യമല്ലേ
പൊന്നുപുതുവാനഭൂമി വന്നിടും-അതേ
മണ്ണിൽ വീണു മറഞ്ഞുപോയവർ പിന്നെയും പുതുതാമുടൽ ധരി-
ച്ചുന്നതജീവനെയാണ്ടു നിന്നിടും-നാളിൽ
നിന്നിലടിയൻ ലയിച്ചുചേര്ന്നിടും
Verse 9 സത്യമാതാവായെനിക്കിങ്ങുത്തമേ നീ മാത്രമല്ലോ
നിത്യനേശുക്രിസ്തുരാജനെന്നുമേ-സർവ്വ
ദുഃഖവും നിജതൃക്കടാക്ഷമതൊന്നു കൊണ്ടകലത്തകറ്റിടു-
മുൾക്കനിവേറും പിതാവാണിന്നുമേ-മമ
സ്വർഗ്ഗപിതാവിന്റെ നാമം ധന്യമേ
Verse 1 Melilullerushaleme! kalamellam kazhiyunna
Naalilenne cherkkane nin kaikalilam-nathha!
Lalitha krupayude varishamanudinam-anubhavi
Ppathin arulane sabha’ykumee-pushpamaam saadhu naithalil –ninte
Paalanamallaathe-yenthippaithalil?
Verse 2 Ha! kalangalkkidayil nee aakulayaay kidannaalum
Naaka naadhan kadaakshikkum nintemel- kaanthan
Premarasamathu bhaviyude manamaashu thannilozhikkave-para
Maatma-chaithanyam labhikkumaakayaal-neyum
Vaana loke parannerum praavupol
Verse 3 Baala surya kaanthikolum chelezhum chirakinaal nee
Melulakam kadakkunna kaazhchaye-pora
Kanakamanivoru-ganika sutharodu sahithamaazhil aanidum thava
Baabilon shikshayaam ghora veezhchaye-kaanmaan
Baalanivann ekanam nin vezhchaye
Verse 4 Aayiramaayiram kodi vaanagolangale thaandi
Ppoyidum ninmaarggam-oohikkaavatho?-kaanum
Gaganathalamathu manuja’gananayum’athishayichuyarum vidhau thava
Bhaagya mahimaye vaazhthaanaavatho?-saukhyam
Leshamenkilum urappaan naavitho?
Verse 5 Venmayum chumappu pacha manja neelam dhumramenni
Varnnabhedangalaal nizhal nalkiye –jyothir
Mandhalangalil-amarum-avarude vandanam jaya-ghoshamenniva
Mandhanamaay thannu ninakkambike!-vaanam
Ninneyupacharichidum dhaarmmike!
Verse 6 Haa! manavarackkaduthu neeyanayum samayathu
Shreemaharaanjiye! ninekkaanuvaan-swargga
Kaaminee-ganamamitha-kuthukamod-aadaraalarike varum thava-
kaikale kaanthan pidikkum modavaan-nithya
Snehabhavanthinullin- pookuvaan
Verse 7 Ninmukhathu ninnu thookum nanmadhupurathil ambe!
Mungi layikkunnu divya jnjaanikal- ninte
Nanmozhikkari kanayuvathinoru navymaaya sayansumillathu
Sammthikkunn anjarellaa praanikal-thellu-
Munmariyunnathille maanikal
Verse 8 Nin mahima-yothuvathinn innarannu saadhyamalle
Ponnu puthu vaana bhoomi vannidum-athe
Mannil veenu maranju-poyavar pinneyum puthuthaamudal dhari-
chunnatha jeevaneyaandu ninnidum-naalil
ninniladiyan layichu chernnidum
Verse 9 Sathyamaathaavaay enikkinguthame nee maathramallo
Nithynehsu kristhuraajanennume-sarvva
Dukhavum nijathrukkadaakshama thonnu-kondakalathakattidu
Mulkkaniverum pithaavaan innume- mama
Swargga pithaavinte naamam dhanyame;-
Share
Download Song
Cancel
Download