Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 പല്ലവി
മോദം അതിമോദ മോദം ഹേ വാഗ്ദത്ത കാലം
സാദരമണഞ്ഞീടുന്നഹോ
Verse 2 അനുപല്ലവി
ജാതിഭേദ വാദം തീർന്നു ജാതികളൊന്നായിടുന്നു
യൂദജാതിയും മുതിർന്നു ജാതമോദം പാടിടുന്നു
മോദം...
Verse 3 അന്നു കാനനങ്ങൾ പൂക്കുമേ-സീയോന്റെ മക്കൾ
നന്ദിയോടു പാടിയാർക്കുമേ
അന്നു സുവിശേഷക്കൊടി-മന്നിടേ ജയം കൊണ്ടാടി
ഉന്നതമായ് മിന്നും ജനം-സന്നുതി പാടി വസിക്കും മോദം…
Verse 4 അന്നു സീയോനിൽ നിന്നുണ്ടാകും-ആജ്ഞാവിശേഷം
മന്നിടമെല്ലാമതു കേൾക്കും
മന്നവർ മന്ത്രി പ്രജകൾ-എന്നിവരെല്ലാവരിലും
ഒന്നുപോലാവസിച്ചീടും-വന്നു സത്യാനുഗ്രഹങ്ങൾ മോദം…
Verse 5 കാട്ടുപാമ്പോടൊത്തു മേളിക്കും-കുട്ടികളെന്നാൽ
വാട്ടമുണ്ടാകയില്ലേതുമേ
കാട്ടു പുലികളും ആട്ടിൻ-കൂട്ടവുമൊന്നിച്ചു മേയും
നാട്ടിലെല്ലാ നന്മകളും പുഷ്ടിയായി വർദ്ധിച്ചീടും മോദം…
Verse 6 വാളു കുന്തങ്ങൾക്കില്ലാവശ്യം-കൊഴുക്കളാക്കി
ചാലുപോക്കാനാക്കുമായവ
നാലുദിക്കും സമാധാനം-ചാലവേ പരന്നിരിക്കും
വാളെടുക്കയില്ലാരുമേ-ചേലുകേടില്ലെന്നിനുമേ മോദം…
Verse 7 ഹാലേലൂയ്യാ ഗീതം പാടുമേ-യരുശലേമും
ഹാലേലൂയ്യാ രാഗം പാടുമേ
ഹാലേലുയ്യാ വാനത്തിലും-ഹാലേലുയ്യാ ഭൂമിയിലും
ഹാലേലുയ്യാ മാലാഖമാർ ചൊല്ലുമേ മാനുഷരെല്ലാം മോദം…
Verse 1 pallavi
modam athimoda modam he vaagdattha kaalam
saadaram ananjeedunnaho
Verse 2 anupallavi
jaathibheda vaadam theernnu jaathikal onnaayidunnu
yooda jaathiyuam muthirnnu jaathamodam paadidunnu
modam...
Verse 3 annu kaananangal pookkume-seeyonte makkal
nandiyodu paadiyaarkkume
annu suvisheshakkodi-mannide jayam kondaadi
unnathamaay minnuam janam-sannuthi paadi vasikkum;- modam…
Verse 4 annu seeyonil ninnundaakum-aajnjaavishesham
mannidamellaamathu kelkkum
mannavr manthri prajakal-ennivarellaavarilum
onnupolaavasiccheedum-vannu sathyaanugrahangal;- modam…
Verse 5 kaattu paampodotthu melikkuam-kuttikalennaal
vaattamundaakayillethume
kaattu pulikaluam aattin-koottavumonnicchu meyum
naattilellaa nanmakalum pushdiyaayi varddhiccheedum;- modam…
Verse 6 vaalu kunthangngalkkillaavashyam-kozhukkalaakki
chaalupokkaanaakkumaayava
naalu dikkuam samaadhaanam-chaalave parannirikkum
vaaledukkayillaarume-chelukedillenninume;- modam…
Verse 7 haalelooyyaa geetham paadume-yarushalemum
haalelooyyaa raagam paadume
haaleluyyaa vaanatthiluam-haaleluyyaa bhoomiyilum
haaleluyyaa maalaakhamaar chollume maanusharellaam;- modam…
Download Song
Cancel
Download