മുൻപിലുള്ള ഓട്ടം ഞാൻ തികച്ചിടും
പിൻപിലുള്ളതൊക്കെയും മറന്നിടും
ക്രിസ്തുയേശുവിൽ പരമ വിളിയുടെ
ലാക്കിലേക്കു നോക്കി ഓടിടും
Verse 2
ഓട്ടമോടിടാം നമുക്ക് ഓട്ടമോടിടാം
വിശ്വാസത്തിന്റെ നായകനെ നോക്കി ഓടിടാം
ഓട്ടമോടിടാം നമുക്ക് ഓട്ടമോടിടാം
പൂർത്തി വരുത്തും യേശുവിനെ
നോക്കി ഓടിടാം
Verse 3
ഞാൻ നല്ല പോർ പൊരുതു ഓട്ടം തികച്ചീടുമേ
വിശ്വാസം കാത്തു നീതിയിൻ കിരീടം പ്രാപിക്കും
അത് നീതിയുള്ള കർത്താനാ ദിനത്തിൽ നൽകിടും
തന്റെ വരവിൽ പ്രത്യാശയുള്ള ഏവർക്കും തന്നെ ഓട്ടമോടിടാം...
Verse 4
സാക്ഷികൾ സമൂഹമെന്റെ ചുറ്റുമുള്ളതാൽ
സകല ഭാരവും മുറുകെ പറ്റും പാപവും
വിട്ടു ഞാനെൻ ഓട്ടമോടി വിരുത് പ്രാപിക്കും
പൂർത്തി വരുത്തും നാഥനേശു മുന്പിലുള്ളതാൽ ഓട്ടമോടിടാം...