നായകാ എൻ ക്രൂശെടുത്തു
നിൻ പിന്നാലെ വരും ഞാൻ
നിന്ദ്യനായ് തീർന്നെന്നാലും
നിൻമഹത്വം ഘോഷിപ്പാൻ
Verse 2
എൻ കർത്താവേ ഞാൻ പിൻചെല്ലും
തൻ രക്തം താൻ ചൊരിഞ്ഞു
ലോകമെന്നെ കൈവിട്ടാലും
കൃപയാൽ ഞാൻ പിൻചെല്ലും
Verse 3
ലൗകികാഭിലാഷമല്ല
സ്വർഗ്ഗത്തിലെ ദൈവം താൻ
എന്റെ ദിവ്യ പങ്കെന്നേക്കും
ഞാൻ മഹാ സൗഭാഗ്യവാൻ
Verse 4:
നിൻപ്രസാദം എൻ പ്രമോദം
നിൻ പ്രകാശം ജീവനാം
നീ താൻ എന്റെ ഏക ലാക്കും
നീ എല്ലാറ്റിലുമെല്ലാം
Verse 5:
ശത്രു ഏറ്റം ക്രുദ്ധിച്ചാലും
മിത്രം സഹിച്ചീടിലും
നിന്റെ മുഖശോഭമൂലം
ക്ലേശമില്ലൊരിക്കലും
Verse 1
naayaka en krusheduthu
nin pinaale varum njaan
nindyanaay theernenalum
ninmahatwam ghoshipan