Nadakkanam priyare naam parishuddha
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 നടക്കണം പ്രിയരെ നാം പരിശുദ്ധാത്മാവിനെ
അനുസരിച്ചനുദിനം സമർപ്പണമായ്
ജഡത്തെയനുസരിച്ചു നടക്കുകിലൊരിക്കൽ നാം-
കനത്ത ശക്ഷാവിധിയിലകപ്പെടുമേ
ആത്മാവിനെയനുസരിക്കുകിൽ
പ്രാപിക്കാം വിജയം ദിനവും
Verse 2 വിളിക്കു യോഗ്യമായ് നമ്മൾ വിളിച്ചോനാം വിശുദ്ധന്റെ
വിശുദ്ധിക്കനുസരിച്ചു നടന്നിടേണം
അശുദ്ധിയുമേതുവിധ ദുർന്നടപ്പുമൊരിക്കലും
പൊറുക്കുകില്ലവനതി വിശുദ്ധനത്രെ
Verse 3 ജഡത്തിന്റെ പ്രവൃത്തികൾ മരിപ്പിക്കണം നാം
ജഗത്തിന്റെ മോഹങ്ങൾ ത്യജിച്ചിടേണം
ജയിച്ചിടുകിൽ നമ്മൾ പ്രിയനൊത്തു നടന്നിടും
ലഭിച്ചിടും പ്രതിഫലം നമുക്കൊരുനാൾ
Verse 4 നന്മയും പൂർണ്ണവുമായ ദൈവഹിതമാരാഞ്ഞിടാം
വെളിച്ചത്തിലുളളവരായ് നടന്നിടാം നാം
സകല സൽഗുണങ്ങളും നീതിയും സത്യവും
വെളിച്ചത്തിൻ ഫലമെന്നതറിഞ്ഞിടണം
Verse 5 ധരിക്കണം ദൈവത്തിന്റെ സർവ്വായുധവർഗ്ഗം
പെരിയ ശത്രുവിനോടു പൊരുതിടുവാൻ
സമയം ദുർലഭമെന്നതറിഞ്ഞവൻ വൃതരെയും
ചതിക്കുവാൻ ശ്രമിക്കുമെന്നറിഞ്ഞിടണം
Verse 6 പിമ്പിലുളളതു മറന്നും മുൻപിലുളളതിനെ നോക്കി
പരമവിരുതിനായിട്ടോടിടേണം
നാം വിശ്വാസത്തിൻ നായകനാമേശുവിൻ കരത്തിൽനിന്നും
ലഭ്യമാകും നീതിയിൻ കിരീടമൊരുനാൾ
Verse 1 nadakkanam priyare naam parishudhaathmaavine
anusarichanudinam samarppanamaay
jadaththeyanusarichu nadakkukilorikkal naam-
kanattha shakshaavidhiyilekappedume
aathmaavineyanusarikkukil
praapikkaam vijayam dinamum
Verse 2 vilikku yogyamaay nammal vilichonaam vishudhante
vishudhikkkanusarichu nadannitedaam
ashuddhiyumethuvidha durnnadappumorikkalum
porukkukillavanathi vishudhanathre;-
Verse 3 jadathinte pravruthikal marippikkanam naam
jagathinte mohangal thyajichitedaam
jayichidukil nammal priyanothu nadannidum
labhichidum prathiphalam namukkorunaal;-
Verse 4 nanmayum poornnamaaya daivahithamaaraanjidaam
velichathilullavaraay nadannidaam naam
sakala salgunangalum neethiyum sathyavum
velichathin phalamennatharinjidanum;-
Verse 5 dharikkanam daivathinte sarvaayudhavarggam
periya shathruvinodu poruthiduvaan
samayam durlabhamennatharinjavan vruthareyum
chathikkuvaan shramikkumennarinjidanum;-
Verse 6 pimbilullathu marannum munpilullathine nokki
paramaviruthinaayittoditedaam
naam vishvaasathin naayakanaameshuvin karathilninnum
labhyamaakum neethiyin kireedam orunaal;-
Share
Download Song
Cancel
Download