Nadathidunnu daivamenne nadathi
Verse 1നടത്തിടുന്നു ദൈവമെന്നെ
നടത്തിടുന്നു
നാൾതോറും തൻ കൃപയാലെന്നെ
നടത്തിടുന്നു
Verse 2ഭൗമിക നാളുകൾ തീരും വരെ
ഭദ്രമായ് പാലിക്കും പരമനെന്നെ
ഭാരമില്ല തെല്ലും ഭീതിയില്ല
ഭാവിയെല്ലാമവൻ കരുതിക്കൊള്ളും
Verse 3:
കൂരിരുൾ തിങ്ങിടും പാതകളിൽ
കൂട്ടുകാർ വിട്ടുപോം വേളകളിൽ
കൂട്ടിനവനെന്റെ കൂടെ വരും
കൂടാര മറവിലങ്ങഭയം തരും
Verse 4:
ആരിലുമെൻ മനോഭാരങ്ങളെ
അറിയുന്ന വല്ലഭനുണ്ടെനിക്ക്
ആകുലത്തിലെന്റെ വ്യാകുലത്തിൽ
ആശ്വാസമവനെനിക്കേകിടുന്നു
Verse 5:
ശോധനയാലുള്ളം തകർന്നീടിലും
വേദനയാൽ കൺകൾ നിറഞ്ഞീടിലും
ആനന്ദമാം പരമാനന്ദമാം
അനന്ത സന്തോഷത്തിൻ ജീവിതമാം
Verse 1nadatthidunnu daivamenne
nadatthidunnu
naalthorum than kripayaalenne
nadatthidunnu
Verse 2bhaumika naalukal theerum vare
bhadramaay paalikkum paraman enne
bhaaramilla thellum bheethiyilla
bhaaviyellaam avan karuthikkollum;-
Verse 3koorirul thingidum paathakalil
koottukaar vittupom velakalil
koottinavanente koode varum
koodaara maravilngabhayam tharum;-
Verse 4aarilumen manobhaarngale
ariyunna vallabhan undenikke
aakulatthil ente vyaakulatthil
aashvaasam avan enikkekidunnu;-
Verse 5shodhanayaal ullam thakarnneedilum
vedanayaal kanakal niranjeedilum
aanandamaam paramaanandamaam
anantha santhoshatthin jeevithamaam;-
Download Song