Nadathunnavan ennum nadathunnavan
Verse 1നടത്തുന്നവൻ എന്നും നടത്തുന്നവൻ
ചെങ്കടലിൻ മദ്ധ്യേയും നടത്തുന്നവൻ
പുലർത്തുന്നവൻ എന്നും പുലർത്തുന്നവൻ
ഈ ലോക യാത്രയിലുും പുലർത്തുന്നവൻ
Verse 2കെരീത്ത് വറ്റിടുമ്പോൾ കാക്ക വരാതാകുമ്പോൾ
സാരേഫത്തൊരുക്കുന്നവൻ
അത്ഭുതമായ് ക്ഷാമം തീരുവോളം
അനുദിനമെനിക്കായ് കരുതുന്നവൻ
Verse 3കർമ്മേലിൻ മലയിൽ പ്രാർത്ഥനാ വേളയിൽ
അഗ്നിയെ ഇറക്കിയവൻ
രാജരഥത്തെക്കാൾ വേഗതയോടെ
ഓടുവാൻ ആത്മബലം പകർന്നിടുന്നു
Verse 4ചൂരച്ചെടിത്തണലിൽ തളർന്നുറങ്ങീടുമ്പോൾ
ദൂതനെ അയക്കുമവൻ
പുതു ശക്തിയുും പുതു ജീവനും നൽകി
തൻസവിധെ എത്തുവോളം നടത്തും യേശു
Verse 1nadatthunnavan ennum nadatthunnavan
chengkadalin maddhyeyum nadatthunnavan
pulartthunnavan ennum pulartthunnavan
ie loka yaathrayiluum pulartthunnavan
Verse 2kereetth vttidumpol kaakka varaathaakumpol
saarephatth orukkunnavan
athbhuthamaay kshaamam theeruvolam
anudinamenikkaay karuthunnavan;-
Verse 3karmmelin malayil praartthhanaa velayil
agniye erakkiyavan
raaja rathhatthekkaal vegathayode
oduvaan aathmabalam pakarnnidunnu;-
Verse 4chooracchedi-tthanalil thalarnn urngeedumpol
doothane ayakkumavan
puthu shakthiyuum puthu jeevanum nalki
thanasavidhe etthuvolam nadatthum yeshu;-
Download Song