നാളെ നാളെ എന്നതോർത്ത് ആധിയേറും യാത്രയിൽ
ഭാവിതൻ നിഗൂഡതയിൽ ഭീതിയേറും വേളയിൽ
Verse 2
കരുതലിൻ കരങ്ങൾ നീട്ടി അരുമനാഥൻ അരികെയായ്
ഇന്നലെയും ഇന്നുമെന്നും നല്ലവൻ എന്നോർക്കും ഞാൻ
Verse 3:
ഒന്നു ഞാൻ അറിഞ്ഞിടുന്നു ഒന്നു ഞാൻ ഉറയ്ക്കുന്നു
എൻ കരം പിടിച്ചിടുന്ന എന്റെ ദൈവം ഉന്നതൻ(2)
Verse 4
നാളെയെന്തു സംഭവിക്കും എന്നു ഞാൻ ഭയന്നീടും
നേരമെൻ കരം പിടിച്ചു ഭാരമെല്ലാം നീക്കിടും
Verse 5:
വാനിലെ പറവകൾക്കും വേണ്ടതെല്ലാം ഏകുവോൻ
ഏതു നേരവുമെൻ ചാരെ ഏകിടും തൻ സാന്നിദ്ധ്യം