Nalla devane njangal ellavareyum
Verse 1നല്ല ദേവനേ ഞങ്ങൾ എല്ലാവരെയും
നല്ലോരാക്കി നിൻ ഇഷ്ടത്തെ ചൊല്ലിടേണമേ
Verse 2പച്ചമേച്ചിലിൽ ഞങ്ങൾ മേഞ്ഞിടുവാനായ്
മെച്ചമായാഹാരത്തെ നീ നൽകിടേണമേ
Verse 3അന്ധകാരമാം ഈ ലോകയാത്രയിൽ
ബന്ധുവായിരുന്നു വഴി കാട്ടിടേണമേ
Verse 4ഇമ്പമേറിയ നിൻ അൻപുള്ള സ്വരം
മുമ്പേ നടന്നു സദാ കേൾപ്പിക്കേണമേ
Verse 5വേദവാക്യങ്ങൾ ഞങ്ങൾക്കാദായമാവാൻ
വേദനാഥനേ നിന്റെ ജ്ഞാനം നൽകുകേ
Verse 6സന്തോഷം സദാ ഞങ്ങൾ ചിന്തയിൽ വാഴാൻ
സന്തോഷത്തെ ഞങ്ങൾക്കിന്നു ദാനം ചെയ്യുകേ
Verse 7താതനാത്മനും പ്രിയ നിത്യപുത്രനും
സാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേൻ
Verse 1Nalla devane njangal ellavareyum
nallorakki nin ishdathe cholledename
Verse 2Pacha mechilil njangal menjiduvanayi
Mechamay aaharathe nee nalkidename
Verse 3andhakaramam iee lokayathrayil
bandhuvayirunnu vazhi kattidename
Verse 4Impameriya nin anpulla sworam
Mumpe nadannu sada kelppikkename
Verse 5Veda vakyangal njangalkk’aadayamavan
Veda nathane ninte njanam nalkuke
Verse 6Santhosham sada njangal chinthayil vazhan
Santhoshathe njangalkkinnu danam cheyuke
Verse 7thathanathmanum priya nithyaputhranum
Sadaram sthuthi sthothram ennum chollunne
Download Song