Nalla porattam poraadi ottam
Verse 1നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം
വല്ലഭന്റെ നല്ല പാത പിൻതുടർന്നിടാം
Verse 2ഭാരം പാപം തള്ളി ലക്ഷ്യം നോക്കി
നേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാം
Verse 3ഓട്ടക്കളത്തിലോടു-ന്നോരനേകരെങ്കിലും
വിരുതു പ്രാപിക്കുന്നൊനേകൻ മാത്രമല്ലയോ
Verse 4പിന്നിലുള്ളതൊക്കെയും മറന്നു പോയിടാം
മുന്നിലുള്ള ലാക്കിലേക്കു നേരെ ഓടിടാം
Verse 5ആശ ഇച്ഛയൊക്കവേ അടക്കി ഓടുകിൽ
ആശവച്ച പന്തയപ്പൊരുൾ ലഭിച്ചിടും
Verse 6ഏതു നേരത്തും പിശാചിടർച്ച ചെയ്തിടും
ഭീതി വേണ്ട ദൂതരുണ്ടു കാത്തുകൊള്ളുവാൻ
Verse 7കാടുമേടു കണ്ടു സംശയിച്ചു നിൽക്കാതെ
ചാടി ഓടിപ്പോകുവാൻ ബലം ധരിച്ചിടാം
Verse 8ഓട്ടം ഓടുവാനനേകർ മുൻ വന്നെങ്കിലോ
ലോത്തിൻ ഭാര്യപോലെ പിന്നിൽ നോക്കി നിന്നു പോയ്
Verse 9അങ്ങുമിങ്ങും നോക്കിയാൽ നീ മുന്നിൽ പോയിടാ
ഭംഗമില്ലാതോടിയാൽ കിരീടം പ്രാപിക്കാം
Verse 10ഓട്ടം തീരും നാൾ സമീപമായി കാഹളം
കേട്ടിടാൻ സമയമായി വേഗം ഓടിടാം
Verse 11ആദി ഭക്തരോട്ടം ഓടി വിശ്രമിച്ചിടും
നാട്ടിൽ ചേർന്നു പാട്ടുപാടി ആനന്ദിച്ചിടാം
Verse 1nalla poraattm poraadi ottm odidaam
vallabhante nalla paatha pin thudarnnidaam
Verse 2bhaaram paapam thalli lakshyam nokki
nere munnottodi ottm thikaykkaam
Verse 3ottkkalatthil odunnor anekar engkilum
viruthu praapikkunnonekan maathramallayo;-
Verse 4pinnilullathokkeyum marannu poyidaam
munnilulla laakkilekku nere odidaam;-
Verse 5aasha icchhayokkave adakki odukil
aashavaccha panthayapporul labhicchidum;-
Verse 6ethu neratthum pishaachidarccha cheythidum
bheethi venda dootharundu kaatthu kolluvaan;-
Verse 7kaadu medu kandu samshayicchu nilkkaathe
chaadi odippokuvaan balam dharicchidaam;-
Verse 8ottm oduvaan anekar mun vannengkilo
lotthin bhaaryapole pinnil nokki ninnu poy;-
Verse 9angum ingngum nokkiyaal nee munnil poyidaa
bhamgam illaathodiyaal kireedam praapikkaam;-
Verse 10ottm theerum naal sameepamaayi kaahalam
kettidaan samayamaayi vegam odidaam;-
Verse 11aadi bhaktharottm odi vishramicchidum
naattil chernnu paattu paadi aanandicchidaam;-
Download Song