Verse 1നല്ലോരിൽ സുന്ദരി നിന്റെ പ്രിയനെന്തു
വിശേഷതയുള്ളൂ?
Verse 2എന്റെ പ്രിയൻ ചുവ പ്പോടു-നല്ല
വെണ്മകലർന്നൊരു വീരൻ
Verse 3ആയിരം പത്താളെ നോക്ക്-അതിൽ
എന്നേശുമുഖ്യനായുണ്ട്
Verse 4പൊന്നിന്റെ കട്ടയെ നോക്ക്-അതിൽ
എന്നേശുവിൻ തലയുണ്ട്
Verse 5അക്കരിങ്കാക്കയെ നോക്ക്-അതിൽ
എന്നേശുവിൻ മുടിയുണ്ട്
Verse 6പ്രാക്കളിൻ കണ്ണുകൾ നോക്ക്-അതിൽ
എന്നേശുവിൻ കൺകളുണ്ട്
Verse 7നന്മണപ്പൂന്തടം നോക്ക്-അതിൽ
എന്നേശുവിൻ കവിളുണ്ട്
Verse 8താമരപ്പൂവിനെ നോക്ക്-അതിൽ
എന്നേശുവിൻ ചുണ്ടുണ്ട്
Verse 9പച്ചപതിച്ച പൊൻ നോക്ക്-അതിൽ
എന്നേശുവിൻ കൈകളുണ്ട്
Verse 10നീലക്കൽ ദന്തത്തെ നോക്ക്-അതിൽ
എന്നേശുവിൻ വയറുണ്ട്
Verse 11തങ്കത്തിൻ വെൺകൽതൂൺ നോക്ക്-അതിൽ
എന്നേശുവിൻ തുടയുണ്ട്
Verse 12ദേവതാരമരം നോക്ക്-അതിൽ
എന്നേശുവിൻ ഗാത്രമുണ്ട്
Verse 13സർവ്വാംഗസുന്ദരൻ തന്നെ-എന്നെ
വീണ്ടെടുത്തോരു കുമാരൻ
Verse 14ശാലേമിലെ മങ്കമാരേ-ഇവൻ
എന്റെ പ്രിയതമൻ നൂനം
Verse 1nalloril sundari ninte priyanenthu
visheshathayullu?
Verse 2ente priyan chuvappodu-nalla
venmakalarnnoru veeran
Verse 3aayiram paththaale nokk-athil
enneshumukhyanaayundu
Verse 4ponninte kattaye nokk-athil
enneshuvin thalayundu
Verse 5akkarinkaakkaye nokk-athil
enneshuvin mudiyundu
Verse 6praakkalin kannukal nokk-athil
enneshuvin kankalundu
Verse 7nanmanappoonthadam nokk-athil
enneshuvin kavilundu
Verse 8thaamarappoovine nokk-athil
enneshuvin chundundu
Verse 9pachchapathichcha pon nokk-athil
enneshuvin kaikallundu
Verse 10neelakkal danthathe nokk-athil
enneshuvin vayarundu
Verse 11thangathin venkalthoon nokk-athil
enneshuvin thudayundu
Verse 12devathaaramaram nokk-athil
enneshuvin gaathramundu
Verse 13sarvaangasundaran thanne-enne
veendedutthoru kumaaran
Verse 14shaalemile mankamaare-ivan
ente priyathaman noonam
Download Song