കാറ്റുകൾ അടിച്ചാൽ കാർമേഘം ഉയർന്നാൽ
കർത്തൻ യേശുവിൻ കരം പടകിൽ വരും(2)
ലേശവും ഭയം ഇല്ലാ ചാരെ എൻ യേശു ഉണ്ട്
ആശിച്ച തുറമുഖത്ത് അവൻ എത്തിക്കും(2) നാളുകൾ…
Verse 3
മാവു കുറയുകില്ലാ എണ്ണയും തീരുകില്ലാ
കാക്കയെക്കൊണ്ടും നമ്മെ പോറ്റിടുമേ(2)
കരുതുകവേണ്ട മന്നാ കർത്താവ് ഒരുക്കിട്ടുണ്ട്
മരുഭൂമിയിലും തണൽ കരുതീട്ടുണ്ട്(2) നാളുകൾ…
Verse 4
അക്കരെ എത്തിച്ചിടാൻ ആഴിയിൽ പാത നൽകി
അപ്പവും മീനും വേണ്ടുവോളവും നൽകീ(2)
അത്ഭുത മന്ത്രി യേശു എന്റെ രക്ഷകനേശു
ആരിലും ഉന്നതൻ എൻ യേശുനാഥൻ(2) നാളുകൾ...