Namellarum onnai kooduvom nathane
Verse 1നാമെല്ലാരും ഒന്നായ് കൂടുവോം
നാഥനെക്കൊണ്ടാടിപ്പാടുവോം
ഭൂതലത്തിൽ നമ്മെ ക്ഷേമമോടെ കാത്ത
നായകനു സ്തോത്രം ആദരവായ് പാടുവോം
Verse 2ഹല്ലേലുയ്യാ ഗീതം പാടിടാം
അല്ലലെല്ലാം മാറിപ്പോകുമേ
വല്ലഭൻ നമുക്ക് നല്ലവനായ് ഉണ്ട്
എല്ലാ ദാനങ്ങളും ചെയ്തരുളുമെന്നുണ്ട്
Verse 3വാദ്യഘോഷത്തോടെ ഏകമായ്
വാനവർ സ്തുതിക്കും നാഥന്റെ
വന്ദ്യതിരുപാദം എല്ലാവരും തേടി
മന്ദതയകന്നു ഇന്നുമെന്നും പാടുവോം
Verse 4ഏറും ഖേദമെത്രയെന്നാലും
എല്ലാറ്റെയും വിലക്കിയല്ലോ
ഏഴകളിൻ ഭാരം ഏതും ചുമക്കുന്ന
ഏക കർത്താവിന് സാദരം നാം പാടുവോം
Verse 5എല്ലാവിധ ആവശ്യങ്ങളും
നല്ലതു പോൽ ചെയ്തു തരുന്ന
എല്ലാമുട്ടും തീർത്ത നല്ല കർത്താവിനു
എല്ലാവരും ചേർന്ന് ഹല്ലേലുയ്യാ പാടുവോം
Verse 6ശത്രുവിന്നഗ്നിയസ്ത്രങ്ങളാൽ
ശക്തിയറ്റു ക്ഷീണിച്ചീടുമ്പോൾ
ശത്രുവേ ജയിച്ച കർത്തൻ നമുക്കുണ്ട്
ശുദ്ധർകൂട്ടം നാമും നിത്യം സ്തുതി പാടുവോം
Verse 7സർവ്വ ബഹുമാനം സ്തുതിയും
ഉർവ്വിനായകനു മഹത്വം
സർവ്വരും സ്തുതിക്കും സർവ്വവല്ലഭനു
അല്ലും പകലും നാം ഹല്ലേലുയ്യാ പാടുവോം
Verse 1naamellaarum onnaay kooduvom
naathhane kondaadi paaduvom
bhoothalatthil namme kshemamode kaattha
naayakanu sthothram aadaravaay paaduvom
Verse 2halleluyyaa geetham paadidaam
allalellaam maarippokume
vallabhan namukke nallavanaay unde
ellaa daanngalum cheytharulum ennunde
Verse 3vaadya ghoshatthode ekamaay
vaanavar sthuthikkum naathhante
vandya thirupaadam ellaavarum thedi
mandathayakannu ennumennum paaduvom;-
Verse 4erum khedam ethrayennaalum
ellaatteyum vilakkiyallo
ezhakalin bhaaram ethum chumakkunna
eka kartthaavine saadaram naam paaduvom;-
Verse 5ellaa vidha aavashyngalum
nallathu pol cheythu tharunna
ellaa muttum theerttha nalla kartthaavinue
ellaavarum chernne halleluyyaa paaduvom;-
Verse 6shathruvin agniyasthrngalaal
shakthiyttu ksheeniccheedumpol
shathruve jayiccha kartthan namukkunde
shuddhar koottm naamum nithyam sthuthi paaduvom;-
Verse 7sarvva bahumaanam sthuthiyum
urvvi naayakanu mahathvam
sarvvarum sthuthikkum sarvvavallabhanu
allum pakalum naam halleluyyaa paaduvom;-
Download Song