നമ്മെ ജയോത്സവമായ് വഴിനടത്തുന്ന
നല്ലൊരു പാലകൻ യേശുവല്ലയോ
നിന്ദിച്ചോരുടെ മുമ്പിൽ മാനിച്ചു നടത്തുന്ന
നല്ലൊരു ദൈവം ഈ യേശുവല്ലയോ
Verse 2
ഹല്ലേലുയ്യാ പാടി ജയം ഘോഷിക്കാം
അല്ലലെല്ലാം മറന്നാർത്തുപാടാം
എല്ലാ നാവും ചേർന്ന് ആഘോഷിക്കാം
വല്ലഭനെ എന്നും ആരാധിക്കാം
Verse 3
കണ്ണുനീർക്കാണുവാൻ കൊതിച്ച ശത്രുക്കൾ
ചിന്നഭിന്നമായിപ്പോയി
കഷ്ടത വരുത്തുവാൻ ശ്രമിച്ച വിരോധികൾ
കഷ്ടത്തിലായിപ്പോയി;
കർത്താവിന്റെ ക്യപകൂടെയുള്ളപ്പോൾ
കൺമണിപോൽ അവൻ കാത്തുകൊള്ളും(2)
Verse 4
പൊട്ടക്കിണറിന്റെ എകാന്തതയിലും
പൊട്ടിത്തകർന്നിടല്ലേ
പൊത്തിഫേറിൻ വീട്ടിൽ നിന്ദിതനായാലും
നിരാശനായിടല്ലേ;
പിന്നത്തേതിൽ ദൈവം മാനിച്ചിടും...
ഫറവോനും നിന്നെ മാനിച്ചിടും(2)