Namukkabhayam daivamathre manushya
Verse 1നമുക്കഭയം ദൈവമത്രേ
മനുഷ്യഭയം വേണ്ടിനിയും
Verse 2എന്നും നൽസങ്കേതം ദൈവം
തന്നു നമ്മെ കാത്തിടുന്നു
മണ്ണും മലയും നിർമ്മിച്ചതിന്നും
മുന്നമേ താൻ വാഴുന്നു
Verse 3രാവിലെ തഴച്ചുവളർന്നു
പൂവിടർന്ന പുല്ലുപോലെ
മേവിടുന്ന മനുഷ്യർ വാടി
വീണിടുന്നു വിവശരായ്
Verse 4ചേരും മണ്ണിൻ പൊടിയിലൊരുനാൾ
തീരും മനുഷ്യമഹിമയെല്ലാം
വരുവിൻ തിരികെ മനുഷ്യരേയെ-
ന്നരുളിചെയ്യും വല്ലഭൻ
Verse 5നന്മ ചെയ്തും നാട്ടിൽ പാർത്തും
നമുക്കു ദൈവസേവ ചെയ്യാം
ആശ്രയിക്കാം അവനിൽ മാത്രം
ആഗ്രഹങ്ങൾ തരുമവൻ
Verse 6നിത്യനാടു നോക്കി നമ്മൾ
യാത്ര ചെയ്യുന്നിന്നു മന്നിൽ
എത്തും വേഗം നിശ്ചയം നാം
പുത്തൻ ശാലേം പുരമതിൽ
Verse 1namukkabhayam daivamathre
manushya bhayam vendiniyum
Verse 2ennum nal sangketham daivam
thannu namme kaathidunnu
mannum malayum nirmmichathinum
munname thaan vaazhunnu;-
Verse 3raavile thazhachu’valarnnu
puvidarnna pullu’pole
mevidunna manushyar vaadi
veenidunnu vivashary;-
Verse 4cherum mannil podiyil’orunaal
theerum manushya mahimayellam
varuvin thirike manshyareye-
nnaruli’cheyum vallabhan;-
Verse 5nanma cheithum naattil paarthum
namukku daiva seva cheiyaam
aashrayikkam avanil mathram
aagrahangkal tharumavan;-
Verse 6nithya’naadu nokki nammal
yathra cheyunninnu mannil
ethum vegam nishchayam naam
puthen shaalem puramathil;-
Download Song