Nandiyaalennullam thullunne
Verse 1നന്ദിയാലെന്നുള്ളം തുള്ളുന്നേ
വല്ലഭാ നിൻ കൃപയോർക്കുമ്പോൾ
വർണ്ണിച്ചീടാൻ സാദ്ധ്യമല്ലത്
എൻ ജീവിതത്തിൽ ചെയ്ത ക്രിയകൾ(2)
Verse 2കൊടും പാപിയായിരുന്നെന്നെ
വൻ ചേറ്റിൽ നിന്നും കയറ്റി
ക്രിസ്തുവാകും പാറമേൽ നിർത്തി
പുത്തൻ പാട്ടുമെന്റെ നാവിൽ തന്നതാൽ(2)
Verse 3വൻ ശോധനാ വേളയിൽ
തീച്ചൂളയിൻ നടുവിൽ
ചാരത്തണഞ്ഞു രക്ഷിച്ച
മമ കാന്തനെ നിൻ സ്നേഹമോർക്കുമ്പോൾ(2)
Verse 4ഈ ലോകം തരാത്ത ശാന്തിയെൻ
ഹൃത്തേ നിറച്ച സ്നേഹമായ്
എന്നെന്നും കാത്തിടുന്നെന്നെ
നിത്യ കാന്തയായ് തൻ കൂടെ വാഴുവാൻ(2)
Verse 1nandiyaalennullam thullunne
vallabhaa nin krupayorkkumpol
varnnichedan saaddhyamallathe
en jeevithathil cheyitha kreyakal
Verse 2kodum papiyayirunnenne
van chettil ninnum kayatti
kristhuvaakum paramel nirthi
puthen pattumente navil thannathal;-
Verse 3van shodhana velayil
thee chulain naduvil
charathananju rakshicha
mama kanthane nin sneham orkkumpol;-
Verse 4ie lokam tharatha shanthiyen
hrithe niracha snehamay
ennennum kathidunnenne
nithya kanthayay than koode vaazhuvan;-
Download Song