ഇത്രമേൽ ഇത്രമേൽ
എന്നെ ആഴമായ് സ്നേഹിച്ചിടാൻ
എന്നിൽ എന്തു കണ്ടു നാഥാ
ഇത്രമേൽ എന്നെ സ്നേഹിപ്പാൻ
Verse 3
കഴുകണേ നിൻ ശുദ്ധ രക്തത്താൽ
നിറയ്ക്കണേ നിൻ ആത്മാവിനാൽ
ജീവിച്ചീടും ഞാൻ ക്രൂശിൻ സാക്ഷിയായ്
സേവിച്ചീടും ഞാൻ അന്ത്യം വരെ
Verse 4:
അളവില്ലാത്തതാം ദാനങ്ങളാൽ
അനുദിനം പോറ്റും നാഥനായ്
പകരം എന്തു ഞാൻ നൽകീടുമേ
പൂർണ്ണ ഹൃദയമോടാരാധിക്കും
Verse 5:
കാന്താ വാഞ്ചിക്കുന്നെന്റെയുള്ളം
താതൻ പൊന്മുഖം കാൺമതിനായ്
യുഗായുഗം സ്വർഗ്ഗ വാസത്തിനായ്
മുറ്റുമായ് ഒരുക്കുന്നെന്നെ ഞാൻ