നന്ദിയല്ലാതൊന്നുമില്ല എന്റെ നാവിൽ ചൊല്ലിടുവാൻ
സ്തുതിയല്ലാതൊന്നുമില്ല എന്റെ ഹൃദയത്തിൽ ഉയർന്നിടുവാൻ
സ്തോത്രമല്ലാതൊന്നുമില്ല നിനക്കായി ഞാൻ സമർപ്പിക്കുവാൻ
യേശുവേ നിൻ സ്നേഹമതോ വർണ്ണിച്ചീടുവാൻ സാദ്ധ്യമല്ലേ
Verse 2
സ്തുതി സ്തുതി നിനക്കെന്നുമേ
സ്തുതികളിൽ വസിപ്പവനേ;
സ്തുതി ധനം ബലം നിനക്കേ
സ്തുതികളിൽ ഉന്നതനേ(2)
Verse 3
കൃപയല്ലാതൊന്നുമല്ല എന്റെ വീണ്ടെടുപ്പിൻ കാരണം
കൃപയാലാണെൻ ജീവിതം അതെന്നാനന്ദം അതിമധുരം;
ബലഹീനതയിൽ തികയും ദൈവ ശക്തിയെന്നാശ്രയമേ
ബലഹീനതയിൽ ദിനവും യേശുവേ ഞാൻ പ്രശംസിച്ചിടും
Verse 4
കൃപ അതി മനോഹരം
കൃപ കൃപ അതിമധുരം;
കൃപയിൽ ഞാൻ ആനന്ദിക്കും
കൃപയിൽ ഞാൻ ആശ്രയിക്കും (2)
Verse 5
സൈന്യ ബഹുത്വത്താൽ രാജാവിന് ജയം പ്രാപിപ്പാൻ സാദ്ധ്യമല്ലേ
വ്യർത്ഥമാണീ കുതിരയെല്ലാം വ്യർത്ഥമല്ലെൻ പ്രാർത്ഥനകൾ
നിന്നിൽ പ്രത്യാശ വയ്പ്പവർമേൽ നിന്റെ ദയ എന്നും നിശ്ചയമേ
യേശുവേ നിൻ വരവതിനായ് കാത്തു കാത്തു ഞാൻ പാർത്തിടുന്നേ